web analytics

എന്റെ മോള് പോയി, കാത്തിരുന്നപ്പോഴൊന്നും നീതി കിട്ടിയതുമില്ല, അവസാനം നിയമനം ലഭിച്ചപ്പോൾ…

കോഴിക്കോട്: എന്റെ മോള് പോയി, കാത്തിരുന്നപ്പോഴൊന്നും നീതി കിട്ടിയതുമില്ല. അവസാനം നിയമനം ലഭിച്ചപ്പോൾ അത് സ്വീകരിക്കേണ്ടവൾ… ഇനി ആർക്ക് വേണ്ടിയാണ്… നിയമനം സ്ഥിരപ്പെടാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അലീനയുടെ പിതാവ് ബെന്നിയുടെ ശബദമിടറി.

ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞ് എൽ.പി.എസ്.ടിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നപ്പോൾ അലീന മരിച്ച് 24 ദിവസം പിന്നിട്ടിരുന്നു. നിയമനത്തിനായി കാത്തിരുന്ന് പ്രതീക്ഷയറ്റ കോടഞ്ചേരി കട്ടിപ്പാറ വളവനാനിക്കലിലെ അലീന ബെന്നി (30)​ ഫെബ്രുവരി 19നാണ് ആത്മഹത്യ ചെയ്തത്.

കോഴിക്കോട് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനുകീഴിലുള്ള സെയ്ന്റ് ജോസഫ് എൽ.പി സ്കൂളിൽ ശമ്പളമോ, നിയമനാംഗീകാരമോ ഇല്ലാതെ അഞ്ച് വർഷമാണ് അലീന ജോലി ചെയ്തത്.

ഇതിനിടെ ഒരു രൂപപോലും ശമ്പളമായി ലഭിച്ചതുമില്ല. ആ മനോവിഷമമാണ് അലീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബെന്നി പറയുന്നു. തുടർന്ന് കഴിഞ്ഞ 15ന് അലീനയുടെ നിയമനത്തിന് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം നിയമന ഉത്തരവ് വെബ്സെെറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.14 ന് താമരശ്ശേരി എ.ഇ.ഒ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരം ബെന്നി അലീനയുടെ സർട്ടിഫിക്കറ്റുകളുമായി അവിടെ പോയിരുന്നു.

എന്നാൽ നിയമനം സംബന്ധിച്ച കാര്യങ്ങൾക്കാണെന്ന് അറിയില്ലായിരുന്നെന്ന് ബെന്നി പറയുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുള്ളതിനാൽ ദിവസവേതനാടിസ്ഥാനത്തിലാണ് അലീനയ്ക്ക് നിയമനം ലഭിച്ചത്.

ദിവസം 995 രൂപ വീതം ലഭിക്കും. 2024 ജൂൺ അഞ്ച് മുതൽ മരണം സംഭവിച്ച കഴിഞ്ഞ ഫെബ്രുവരി 19 വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും മാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനിലഭിക്കുക. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്‌കൂളിൽ ജോലി ചെയ്തതിന്റെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img