web analytics

അപ്പൊ പറഞ്ഞുവരുന്നത്…മഴ കണ്ടാലല്ല, മഴ കനത്താലാണ് അവധി; കലക്ടറുടെ പേജിൽ വെറുതെ കമന്റിട്ട് സമയം കളയാതെ പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്…

കോഴിക്കോട്: മഴ കനക്കുമ്പോൾ ജില്ല കലക്ടർമാരുടെ സമൂഹമാധ്യമ പേജിൽ ആളുകൾ തിങ്ങിനിറയുന്നത് പതിവാണ്. 2018ലെ പ്രളയം മുതലുള്ള ശീലമാണ് ഇത്. മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന ആകാംക്ഷയാണ് ഇതിന് പിന്നിൽ. ‘കനത്ത മഴയാണല്ലോ അവധിയില്ലേ’, ‘മറ്റു ജില്ലകളിൽ അവധിയാണല്ലോ, ഇവിടെ അവധിയില്ലേ’ തുടങ്ങിയ കമൻറുകൾ നിറയും.When it rains, the social media pages of the District Collectors are usually thronged by people

ചില വിരുതന്മാരായ കുട്ടികളാകട്ടെ, കലക്ടറുടെ പേജിൽതന്നെയങ്ങ് കൂടും. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായപ്പോൾ ജില്ല കലക്ടറുടെ പേജിൽ ഇത്തരത്തിൽ നിരവധി കമൻറുകൾ നിറഞ്ഞിരുന്നു. ഈ കമൻറുകൾക്കെല്ലാം മറുപടിയായി കുറിപ്പിട്ടിരിക്കുകയാണ് കലക്ടർ സ്നേഹിൽ കുമാർ സിങ്.

മഴ കണ്ടാലല്ല, മഴ കനത്താലാണ് അവധിയെന്നാണ് കലക്ടർ സ്നേഹപൂർവം വിശദീകരിച്ചിരിക്കുന്നത്. മഴയിൽ അവധി പ്രഖ്യാപിക്കാനുള്ള നടപടിക്രമം എങ്ങനെയാണെന്നും വിശദീകരിച്ചിട്ടുണ്ട്.

കലക്ടറുടെ കുറിപ്പ് വായിക്കാം…

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചിൽ ഭീഷണി, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങൾ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തിൽ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങൾ പരമാവധി സംരക്ഷിക്കുകയും വേണം.

അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ.

കമന്റ്‌ ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട്.

അപ്പൊ പറഞ്ഞുവരുന്നത് “കാലമിനിയുമുരുളും..

വിഷുവരും വർഷം വരും

തിരുവോണം വരും

പിന്നെയൊരോ തളിരിനും

പൂ വരും കായ്‌വരും

അപ്പോഴാരെന്നും

എന്തെന്നും ആർക്കറിയാം..“

എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സർവ്വധാനാൽ പ്രധാനം.

ശുഭദിനം!

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img