web analytics

ക്ലാസിലെത്തിയാൽ പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയിൽ കിടന്ന് ഉറങ്ങും; അധ്യാപകൻ സ്കൂളിലെത്തുന്നത് മദ്യപിച്ച് ലക്കുകെട്ട്; സഹിക്കെട്ട് വിദ്യാർഥികൾ അധ്യാപകനെ ചെരുപ്പിനെറിഞ്ഞ് ഓടിച്ചു; വീഡിയോ വൈറൽ

ബസ്തർ: മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാർഥികൾ ചെരിപ്പേറ് നടത്തി ഓടിച്ചു. ഛത്തീസ്ഗഢിലെ ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്നേഹ മൊർദാനി എന്ന വ്യക്തി എക്സിൽ പങ്കിട്ട വീഡിയോ പിന്നീട് വൈറലാകുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, പിലിഭട്ട പ്രൈമറി സ്കൂളിലാണ് സംഭവം. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകൻ സ്കൂളിലെത്താറ്. ക്ലാസിലെത്തി പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയിൽ കിടന്ന് ഉറങ്ങുകയും ചെയ്യും. പഠിപ്പിക്കാൻ ആവശ്യപ്പെടുന്ന വിദ്യാർഥികളെ ഇയാൾ ശകരാരിക്കുകയും ചെയ്യുമത്രെ.

അധ്യാപകൻറെ ഈ പെരുമാറ്റത്തിൽ മനംമടുത്തിരിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെ കഴിഞ്ഞ ദിവസവും മദ്യപിച്ച് ലക്കുകെട്ട് അധ്യാപകൻ സ്കൂളിലെത്തി. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ ഷൂസും ചെരിപ്പും എടുത്ത് ഇയാളുടെ നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാൾ സ്കൂളിൽനിന്നിറങ്ങുകയും ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിന് പിന്നാലെ ഓടി വിദ്യാർഥികൾ ചെരിപ്പെറിയുന്നതിൻറെ വീഡിയോ ആണ് പുറത്തുവന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img