നയലംഘനം; രാജ്യത്ത് ഒരു മാസത്തിനുള്ളിൽ വാട്സാപ്പ് നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ

ന്യൂഡൽഹി: ഒരു മാസത്തിനുള്ളിൽ രാജ്യത്ത് വാട്സാപ്പ് 71 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികൾക്കിടയിൽ 71,96,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 19,54,000 ത്തോളം അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നുമുള്ള പരാതികൾ ലഭിക്കുന്നതിന് മുന്നേ തന്നെ നിരോധിച്ചതായി വാട്ട്‌സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ ​​പ്രചരണം തുടങ്ങിയ കമ്പനിയുടെ നയ ലംഘനങ്ങളെ തുടർന്നാണ് അക്കൗണ്ടുകൾ നിരോധിച്ചത്. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളും അതിനൊപ്പം വാട്സ്ആപ്പിന്റെ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് നടപടി. നവംബർ മാസം, 841 പരാതി റിപ്പോർട്ടുകൾ ലഭിച്ചതായും കമ്പനി പറയുന്നു. കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്നുവെന്ന് കരുതുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഒക്ടോബറിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി നിരോധിച്ചിരുന്നു. സെപ്റ്റംബറിൽ കമ്പനി 75 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു. ഏകദേശം 74 ലക്ഷമായിരുന്നു 2023 ഓഗസ്റ്റിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം.

 

Read Also: ഓപ്പോ പ്രേമികൾക്ക് സന്തോഷവാർത്ത; റെനോ 11 സീരീസ് ഉടൻ ഇന്ത്യയിലെത്തും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img