web analytics

സഞ്ജുവിന്റെ ലോകകപ്പ് മോഹം ഇനി എന്താകും ? മിന്നുന്ന പ്രകടനവുമായി ആ താരം:

സഞ്ജു സാംസണും കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമെല്ലാം ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വപ്‌നം കണ്ടാണ് കാര്യങ്ങൾ നീക്കുന്നത്. എന്നാല്‍ ഇവരെയെല്ലാം പിന്നിലേക്കാക്കി ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ ഋഷഭ് നടത്തുന്നത്. സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ മിടുക്കുകാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരത കാട്ടാനാവുന്നില്ല എന്നാണു പൊതുവെയുള്ള അഭിപ്രായം. കൂടാതെ ടോപ് ഓഡറിലാണ് സഞ്ജു സാംസണ്‍ തിളങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭിനെ ഒന്നാം നമ്പര്‍ കീപ്പറായി ടീമില്‍ ഉൾപ്പെടുത്തുമോ എന്നാണു കാണേണ്ടത്. സഞ്ജുവിനെ രണ്ടാം കീപ്പറായി പരിഗണിക്കുന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

നായകനെന്ന നിലയിലും വിക്കറ്റിന് പിന്നിലും ഒരുപോലെ മികവുകാട്ടാനാകുന്നു എന്നതാണ് ഋഷഭിന്റെ നേട്ടം. സഞ്ജു സാംസൺ വിക്കറ്റിന്റെ പിന്നിൽ പുലിയാണെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ വിനയായേക്കും. ബാറ്റുകൊണ്ട് മികച്ച ഫോമിലുള്ള റിഷഭ് വിക്കറ്റിന് പിന്നിലും കസറുന്നതോടെ ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജുവിനെ കൈവിട്ടു പോകുമോ എന്ന് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനത്തോടെ റിഷഭ് തിളങ്ങിയിരുന്നു. ഡേവിഡ് മില്ലറെ പുറത്താക്കാന്‍ റിഷഭ് പന്തെടുത്ത ക്യാച്ച് അതിഗംഭീരമായിരുന്നു എന്നാണു ആരാധകർ പറയുന്നത്. നായകനെന്ന നിലയിലും ഋഷഭ് എടുത്ത തീരുമാനങ്ങൾ കിറുകൃത്യമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പ്രവചനാതീതമായ ക്രിക്കറ്റിൽ ഇവരിയിൽ ആര് ലോകകപ്പിൽ ഇടം നേടുമെന്നത് കാത്തിരുന്നുതന്നെ കാണേണ്ടിവരും.

Read also; ഒടുവിൽ പേരുമാറ്റം : അക്ബർ, സീത എന്നീ സിംഹങ്ങൾ ഇനി സൂരജും തനയയും

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img