പുതിയ നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഭൂമിപൂജ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഭൂമി ദേവിയേയും വാസ്തുപുരുഷനെയും സംതൃപ്തരാക്കാന്‍ നടത്തുന്ന ചടങ്ങാണിത്. ഭൂമിയെ ഭരിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പൂജ നടത്തുക. വാസസ്ഥലം പണിയുന്നതിനോ നിലം കൃഷിക്കായി തയ്യാറാക്കുമ്പോഴോ ആണ് ഭൂമി പൂജ നടത്തേണ്ടത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ആദ്യം ആയുധം സ്പര്‍ശിക്കേണ്ട സ്ഥലത്താണ് (കുഴിക്കേണ്ട ഇടം) പൂജ നടത്തുക. സാധാരണ വടക്ക് കിഴക്ക് മൂലയില്‍ അല്ലെങ്കില്‍ കന്നിമൂലയില്‍ (തെക്ക് പടിഞ്ഞാറ് മൂല) ആണ് ഭൂമി പൂജ നടത്തുന്നത്.
വിധിപ്രകാരമുള്ള ആചാരങ്ങളും പൂജകളും നടത്തിയതിന് ശേഷം ആ ഭാഗത്ത് ഒരു കുഴി കുഴിച്ച് (വാസസ്ഥല നിര്‍മ്മാണത്തില്‍) അതില്‍ ആദ്യത്തെ ഇഷ്ടിക/ കല്ല് സമര്‍പ്പിക്കുന്നു. ഇതിനായി പഞ്ചാംഗ പ്രകാരമുള്ള ശുഭ മുഹൂര്‍ത്തമാണ് തിരഞ്ഞെടുക്കാറ്. ഉടമസ്ഥരുടെ ജാതകവും മറ്റും കൂടി പരിഗണിച്ചാണ് മുഹൂര്‍ത്തം കുറിക്കുന്നത്.
എന്തിനാണ് ഭൂമി പൂജ നടത്തുന്നത്
ഭൂമിയുടെ അധിപ ഭൂമിദേവിയാണ്. അതിനാല്‍ വാസസ്ഥലം അല്ലെങ്കില്‍ മറ്റ് നിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് മുമ്പ് ഭൂമി ദേവിയുടെ അനുമതിയും പ്രീതിയും നേടണം എന്നാണ് വിശ്വാസം. ഒപ്പം ദിശകളുടെ ദേവനായ വാസ്തുപുരുഷന്റെും പഞ്ചഭൂത ശക്തികളുടെയും (ഭൂമി, ജലം, വയു, അഗ്നി, അകാശം) അനുഗ്രഹവും തേടണം. ഇല്ലെങ്കില്‍ ആ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് വിശ്വാസം. ഇവരെല്ലാം തൃപ്തിപ്പെടുത്തി നിര്‍മ്മാണം ശുഭകരമാകുവാനാണ് ഭൂമി പൂജ നടത്തുന്നത്.
ഇതുമാത്രമല്ല, നിര്‍മ്മാണം നടത്തുന്ന വേളയിലെ ഭൂമിയിലെ ആദ്യവാസക്കാരായ ചെടികള്‍, വൃക്ഷങ്ങള്‍, പ്രാണികള്‍, പുഴുക്കള്‍ തുടങ്ങി നിരവധി ജീവജാലങ്ങള്‍ക്ക് വാസം നഷ്ടപ്പടുകയോ അറിഞ്ഞോ അറിയാതെയോ ഉപദ്രവങ്ങളോ ഭവിച്ചേക്കാം. അതിനാല്‍ അവയുടെ വേദനകളുടെയും ശാപങ്ങളുടെയും പരിഹാരമായിട്ടും ക്ഷമപറയുന്നതിനും കൂടിയാണ് ഭൂമി പൂജ എന്ന ആചാരം നടത്തുന്നത്. ഇവിടെ വസിക്കുമ്പോള്‍ ശാപങ്ങളും ദോഷങ്ങളും ഒഴിഞ്ഞ് നില്‍ക്കാന്‍ ഇത് സഹായിക്കും.
ഭൂമി പൂജകള്‍ നടത്തുന്നതിലൂടെ ഇവിടെ ഭാവിയില്‍ വസിക്കുന്നവര്‍ക്ക് വന്ന് ഭവിച്ചേക്കാവുന്ന ആകസ്മികമായ എല്ലാ അപകടങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഈ പൂജ ഭൂമാതാവിനെ ശാന്തമാക്കുന്നു, അത് വാസ്തു ദോഷങ്ങളെയും മറ്റ് നിഷേധാത്മകമായ പ്രഭാവങ്ങളെയും ഇല്ലാതാക്കുന്നു. ഈ സ്ഥലത്തെ ശുദ്ധമാക്കി ഗുണാത്മക പ്രഭാവങ്ങളെ നിലനിര്‍ത്തി ശുഭകരമായ വാസസ്ഥലമാക്കി മാറ്റുവാനും ഭൂമിപൂജ സഹായിക്കും.
Read Also: പേഴ്സിന്റെ നിറം കൊണ്ടുവരും പണം; ശുഭ- അശുഭ നിറങ്ങൾ ഇവയൊക്കെ