web analytics

വടകരകരയിലെ യുവാക്കൾക്ക് ഇരുട്ടിൻ്റെ മറവിൽ സംഭവിക്കുന്നതെന്ത്; യുവാക്കളെ മാത്രം കാണാതാകും, ഒടുവിൽ കണ്ടെത്തുന്നതോ ഒഴിഞ്ഞ ഇടങ്ങളിൽ മരിച്ച നിലയിലും; ഒന്നര മാസത്തിനിടെ കണ്ടെത്തിയത് 4 മൃതദേഹങ്ങൾ; ഒപ്പം സിറിഞ്ചും

കോഴിക്കോട് : കാണാതാകുന്ന യുവാക്കളെ കണ്ടു കിട്ടുന്നത് ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ. മൃതദേഹങ്ങൾക്ക് സമീപം  സിറിഞ്ചുകളും.ചൊവ്വാഴ്ച രാത്രിയിൽ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷാനിഫാണ് വടകരയിൽ ലഹരിക്കടിപ്പെട്ട് മരിച്ച അവസാനത്തെ ആൾ. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .  20 ദിവസത്തിനിടെ മൂന്നു യുവാക്കളാണ് അമിത ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്ന് മരിച്ചത്.

ഷാനിഫിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാര്യ വടകര പൊലീസിൽ പരാതി നൽകിയത്.പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ശീലം ഷാനിഫിനുണ്ടായിരുന്നെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു .വടകര ജെടി റോഡിലെ പെട്രോൾ പമ്പിന് സമീപത്ത് ഓട്ടോയിലെ പിൻസീറ്റിൽ മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു ഷാനിഫിന്റെ മൃതദേഹം. സമീപത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും സിറിഞ്ചും കണ്ടെത്തി.ഏപ്രിൽ 11നാണ് ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെ അമിതമായി ലഹരിവസ്തു ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത് . കുനികുളങ്ങര ടവറിനു സമീപത്തെ തോട്ടത്തിൽ യുവാക്കൾ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശ്രീരാഗും അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായി.
മൃതദേഹത്തിന് സമീപത്തുനിന്നും എട്ടോളം സിറിഞ്ചുകളാണ് അന്ന് കണ്ടെത്തിയത്.പൊലീസിനെയും ആന്റി നർക്കോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കിയാണ് വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം.അഞ്ച് മാസത്തിനിടെ എട്ടു യുവാക്കളാണ് വടകര മേഖലയിൽ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത്. ഇവരിൽ മിക്കവരുടെയും സമീപത്തു നിന്നും സിറിഞ്ചും കണ്ടെത്തി.

മാർച്ച് 20ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചുകൾ കണ്ടെത്തി .കഴിഞ്ഞ ഡിസംബറിൽ ആദിയൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 2 പേർ മരിച്ച സംഭവം ലഹരിയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.

Read Also:റോക് ഫിഷിങ്ങിനു പോയ രണ്ട് മലയാളികളെ ന്യൂസീലൻഡിൽ കാണാതായി; കാണാതായത് മൂവാറ്റുപുഴ, നെടുമുടി സ്വദേശികളെ ; പരിശോധന തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img