കല്ല്യാണത്തലേന്ന് കോൽക്കളി; മുസ്ലീം ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ മുസ്ലീം ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാംഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.
പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ് എം എം അലി. സനാന കോൽക്കളി സംഘത്തിലെ അംഗമാണ് അലി. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇദ്ദേഹം കുഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ. മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഞായർ എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും
14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് (14)മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ പെട്ടെന്ന്തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കോക്കൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ കുഴഞ്ഞുവീണത്. കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു.
ഉടൻ തന്നെ അധ്യാപകർ കവിബാലയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച സ്കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആൽബെൻഡസോൾ ഗുളികകൾ കുട്ടികൾക്ക് നൽകിയിരുന്നു. ഗുളികയുടെ പാർശ്വഫലമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. കവിബാലക്ക് പിന്നാലെ സ്കൂളിൽ രണ്ട് കുട്ടികൾ കൂടി തിങ്കളാഴ്ച കുഴഞ്ഞുവീണു. കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്ത യുവതി കുഴഞ്ഞുവീണ് മരിച്ചു
ലഖ്നൗ: വിവാഹ തലേന്ന് യുവതി കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലാണ് സംഭവം നടന്നത്.
ബദൗണിലെ നൂർപുരിലെ പിനോയ് ഗ്രാമത്തിൽ ഇസ്ലാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ദീക്ഷ എന്ന ഇരുപത്തിരണ്ടുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
തിങ്കളാഴ്ച്ചയായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ‘ഹാൽദി’ ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് പെട്ടെന്ന് ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഇതോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ദീക്ഷയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ വരന്റെ വിവാഹ ഘോഷ യാത്ര എത്തേണ്ടയിടത്താണ് നവവധുവിന്റെ മൃതശരീരമെത്തിയത്.
യുവതിയുടെ മാതാവ് ഇതോടെ ബോധരഹിതയായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല.
English Summary:
Muslim League leader and Kolkkali troupe member MM Ali (57) collapsed during a wedding eve performance in Ernakulam and died on the way to the hospital. Funeral at Edayappuram Juma Masjid.