web analytics

കരിമഴയും ചുവന്ന മഴയുമൊക്കെയാണ് നമ്മൾ കണ്ടിട്ടുള്ളത്; എന്നാൽ മീൻമഴ ഇടക്കിടക്കെ കിട്ടുന്ന രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ; കഴിഞ്ഞ ദിവസം പെയ്ത മീൻമഴയിൽ ലഭിച്ച പെരുത്ത മീനുകൾ കാണാം

കേരളത്തിൽ കരിമഴയും ചുവന്ന മഴയുമൊക്കെയാണ് പെയ്യാറ്. എന്നാൽ ഇറാനികൾക്ക് ഇന്നലെ ലഭിച്ചത് മീൻ മഴയാണ്. വീണതൊന്നും പരൽ മീനുകളായിരുന്നില്ല. എല്ലാം ഒരു ഒന്നൊന്നര വലുപ്പമുള്ള മീനുകൾ. ഇറാനികൾക്ക് ഇത് ആദ്യ സംഭവമല്ല. മുമ്പും ഇത്തരം മഴകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെയും ഇറാനിൽ മീൻമഴ ലഭിച്ചിരുന്നു. ഒപ്പം ബഹിരാകാശ മാലിന്യങ്ങളും വലിയ വിമാനങ്ങളിൽ നിന്നുള്ള ശീതികരിച്ച മാലിന്യങ്ങളും താഴേക്ക് വീഴാറുണ്ടെന്നും ഇറാനികൾ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായ വീഡിയോയിൽ റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ആകാശത്ത് നിന്നും അത്യാവശ്യം വലിപ്പമുള്ള ജീവനുള്ള മീനുകൾ ഭൂമിയിലേക്ക് വീഴുന്നത് കാണാവുന്നതാണ്. വീഡിയോ പകർത്തുന്നയാൾ റോഡിൽ വീണു കിടക്കുന്ന ഒരു മത്സ്യത്തെ എടുത്തുയർത്തി വീഡിയോയിൽ കാണിക്കുന്നുണ്ട്. സാമാന്യം വലിപ്പമുള്ള ജീവനുള്ള മീനാണ് അതെന്ന് കാഴ്ചയിൽ വ്യക്തം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാനിലെ യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണ് മീൻ മഴ പെയ്തതതെന്ന് റിപ്പോർട്ടുകൾ പറയുന്നു,

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img