web analytics

വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

വയനാട്: മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് ആക്രമണത്തിന് ഇരയായത്. കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സ്കൂളിൽ അച്ചടക്ക സമിതി ചേർന്നാണ് അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.(Wayanad ragging case suspension for 5 students)

അതേസമയം, വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യാൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് നെഞ്ചിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ശബരീനാഥ്‌ ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്. വിദ്യാർത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. തുടർന്ന് ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Read Also: ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു

Read Also: നേന്ത്രവാഴ കർഷകർക്ക് ഇപ്പോൾ വെറും “വാഴ”യല്ല; ഇപ്പോൾ കയ്ക്കുന്നില്ല, കായ്ക്കുന്നത് പണം; ഒരു മാസത്തിനിടെ കൂടിയത് ഇരട്ടിയോളം വില

Read Also: ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img