കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്നതിൽ നാളെ തീരുമാനമുണ്ടാകും. രാഹുല്‍ റായ്ബറേലിയില്‍ നിലനിർത്തണമെന്ന് കോൺഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന വയനാടിനെ കൈവിടരുതെന്നാണ് കേരളത്തിലെ നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. (Wayanad or Raebareli? Rahul Gandhi likely to decide it on Monday)
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുന്നു എന്നത് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. ഇതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. അതിനാൽ നാളെയോ മറ്റന്നാളോ തീരുമാനമുണ്ടായേക്കും. രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സൂചന നൽകിയിരുന്നു.
വയനാട് സീറ്റ് രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്നായിരുന്നു, തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനായി വയനാട്ടിലെത്തിയപ്പോൾ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവ് ആരെന്ന തീരുമാനം അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം.
Read More: ‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ്
Read More: വേനലിനും കാലവർഷക്കെടുതിക്കും പിന്നാലെ കർഷകർക്ക് ഭൂഷണിയായി വെട്ടുകിളിയാക്രമണവും
Read More: 16.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ