ഹാക്കിങ് ഇന്ന് സർവസാധാരണമാണ്. വ്യാജ പ്രൊഫൈലും പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ നാം ദിവസമെന്നോണം കാണുന്നതാണ്. സമൂഹമാധ്യമങ്ങൾ വഴി പണം തട്ടുന്നത് സാധാരണമായിരുന്നെങ്കിലും ഏറെ സുരക്ഷിതമെന്ന് കരുതപ്പെടുന്ന വാട്സാപ്പിലൂടെ ഇത്തരം പ്രവർത്തികൾ നടക്കാറുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വാട്സ്ആപ്പ് വഴിയും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. (watsapp hacking spreading in UK. Many UK Malayalis are victims)
കാനഡയിലും അമേരിക്കയിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് ഇപ്പോൾ യുകെയിലും എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. തട്ടിപ്പ് വ്യാപകമായതോടെ ഒട്ടേറെ യു കെ മലയാളികളും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു.
വാട്സാപ്പിലെ ചിത്രങ്ങളും വ്യക്തി വിവരങ്ങളും ഉൾപ്പെടെ ഹാക്ക് ചെയ്യുന്ന തട്ടിപ്പുകാർ ഒരാളുടെ വാട്സ്ആപ്പ് കോൺടാക്ട് ഉള്ള മറ്റു നമ്പറുകളിലേക്കും തട്ടിപ്പ് വ്യാപിപ്പിക്കും.
തട്ടിപ്പിന്റെ പുതിയ രീതി:
ഒരാൾ തന്റെ വാട്സാപ്പിൽ സേവ് ചെയ്തിരിക്കുന്ന കോൺട്രാക്ടിൽ നിന്നുമാണ് ഹാക്കർ വിളി വരുന്നത്. പരിചയമുള്ള നമ്പറിൽ നിന്നും കോൾ എത്തുമ്പോൾ സ്വാഭാവികമായും നാം എടുക്കും. അല്ലെങ്കിൽ ഒരുപക്ഷേ മെസ്സേജുകൾ ആവും പരിചയമുള്ള നമ്പറുകളിൽ നിന്നും എത്തുക. ഈ മെസ്സേജുകൾ ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെടുന്നതോടെ സ്വാഭാവികമായും നാം ഫോർവേഡ് ചെയ്യും. ഇതോടെ അത്തരം നമ്പറുകൾ എല്ലാം ഹാക്കറുടെ കയ്യിലാകും. ഈ നമ്പറുകളുടെ വാട്സപ്പ് കോൺടാക്ട് ചിത്രങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ശേഖരിക്കും.
യുകെയിൽ അത്തരത്തിൽ ഒരു വീട്ടമ്മയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത ഹാക്കർമാർ നിരവധി പേരുടെ വിവരങ്ങളാണ് ചോർത്തിയത്. കുട്ടിയുടെ ട്യൂഷൻ അധ്യാപകന്റെ നമ്പറിൽ നിന്നും എത്തിയ മെസ്സേജ് ആണ് വീട്ടമ്മയ്ക്ക് വിനയായത്. ട്യൂഷൻ ടീച്ചറിന്റെ നമ്പർ ഹാക്ക് ചെയ്ത ഹാക്കർ താൻ അബദ്ധത്തിൽ ഒരു മെസ്സേജ് ഷെയർ ചെയ്തതും അത് തിരികെ അയക്കാനും പറഞ്ഞതോടെ വീട്ടമ്മ തനിക്ക് ലഭിച്ച ഓ ടി പി നമ്പർ ഉൾപ്പെടെ വാട്സാപ്പിലൂടെ ഷെയർ ചെയ്യുകയായിരുന്നു. ഷെയർ ചെയ്ത ഉടൻ വീട്ടമ്മയുടെ നമ്പർ വാട്സ്ആപ്പ് ഉൾപ്പെടെ ഹാക്കറുടെ കയ്യിലായി.
പിന്നീട് വീട്ടമ്മയുടെ ഫോണിൽ സേവ് ചെയ്യപ്പെട്ടിരുന്ന ഒട്ടേറെ നമ്പറുകളിലേക്ക് ഈ സന്ദേശം എത്തി. എന്താവാം ഇത്തരം ഹാക്കിങ്ങിന്റെ ഉദ്ദേശം എന്ന് വ്യക്തമല്ലെങ്കിലും ചാറ്റിലൂടെ കൈമാറപ്പെട്ട ബാങ്ക് വിവരങ്ങൾ ചോർത്തുക, ചാറ്റ് ഉൾപ്പെടെ ബാക്കപ്പ് എടുത്ത് ബ്ലാക്ക്മെയിൽ ചെയ്യുക തുടങ്ങിയ ഉദ്ദേശങ്ങളിലേക്കാണ് ഇത് വിരൽ ചുണ്ടുന്നത്.
പ്രാർത്ഥനാ ഗ്രൂപ്പിന്റെ പേരിലും ഹാക്കർമാർ എത്തുന്നുണ്ട്. താൻ അംഗമായ പ്രാർത്ഥനാ ഗ്രൂപ്പിൽ പ്രാർത്ഥനാ ലിങ്ക് എന്ന നിലയിൽ കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് വീട്ടമ്മ ഹാക്കിങ്ങിനെ ഇരയായത്. തുടർന്ന് ഇവരുടെ ഫോണിലെ നിരവധി വിവരങ്ങൾ ആണ് ചോർത്തപ്പെട്ടത്. ഇത്തരം ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറുന്ന ഹാക്കർമാർ ഗ്രൂപ്പ് അഡ്മിൻസിനെ പുറത്താക്കിയ ശേഷം ഗ്രൂപ്പ് കയ്യടക്കുന്നതും സാധാരണമാണ്. കാനഡ, കാനഡ ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ ആണ് ഇത്തരം ഹാക്കർന്മാരുടെ തട്ടിപ്പിരിയാകുന്നത്.
മലയാളികൾ ഉൾപ്പെടെ ദിവസവും പറ്റിക്കപ്പെടുന്നതോടെ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. പരിചിതനായവരുടെ നമ്പറുകളിൽ നിന്നാണെങ്കിലും സംശയാസ്പദമായ മെസ്സേജുകൾ എത്തിയാൽ സൂക്ഷിക്കണം. അവരെ ഒന്നുകിൽ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞു ഉറപ്പാക്കിയ ശേഷം മാത്രം മെസ്സേജുകളിൽ ക്ലിക്ക് ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുക.
അനാവശ്യമായി മറ്റ് ആപ്പുകളിലും ഗ്രൂപ്പുകളിലും കയറിപ്പറ്റുക ചിലരുടെ സ്വഭാവമാണ്. ഇത് നിങ്ങളുടെ മൊബൈലിനെ ഹാക്കിങ്ങിലേക്ക് നയിച്ചേക്കും. സോഷ്യൽ മീഡിയയുടെ പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കും. വാട്സാപ്പിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക എന്നതും മികച്ച സുരക്ഷാമാർഗ്ഗമാണ്. മെസ്സേജുകളും ഫോണുകളും കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം സൂക്ഷിക്കുക എന്നത് മാത്രമാണ് ഈ തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള ഏക പോംവഴി.