യു.എ.ഇ.യുടെ ഐക്കണായ ബുർജ് ഖലീഫയിൽ നടക്കുന്ന വ്യസ്ത്യസ്തമായ കരിമരുന്ന് പ്രകടനം കാണാൻ മൂന്നു ദിവസം പ്രീമിയം ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിന് 11,000 ദിർഹം വരെ ( ഏകദേശം 2.40 ലക്ഷം രൂപ) ചെലവാകുമെന്ന് റിപ്പോർട്ട്. Watch fireworks from luxury hotels in Dubai on New Year’s Eve
വിദേശ വിനോദ സഞ്ചാരികളിൽ പലരും പാം ജുമൈറ, ഡൗൺടൗൺ ദുബൈ എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുള്ളത്. ബുക്കിങ്ങിന് ഡിസംബർ 29 നും ജനുവരി ഒന്നിനും ഇടയിലുള്ള മൂന്നു ദിവസത്തെ താമസമാണ് ഹോട്ടൽ നടത്തിപ്പുകാർ നിർബബന്ധമാക്കിയിട്ടുള്ളത്. ബ്രേക്ക്ഫാസ്റ്റ് ഇല്ലാതെ 10434 ദിർഹവും ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെയുള്ള ബുക്കിങ്ങിന് 11304 ദിർഹവുമാണ് നിരക്ക്.
ആഡംബര ഹോട്ടലിൽ നിന്ന് വെടിക്കെട്ട് കാണുന്നതിന് ഒട്ടേറെ ശതകോടീശ്വരന്മാരാണ് ന്യൂ ഇയർ ദിവസം ദുബൈയിലെത്തുന്നത്. ഒട്ടേറെ വിദേശ സഞ്ചാരികൾ പ്രീമിയം ഹോട്ടലുകളിൽ തന്നെയിരുന്ന് വെടിക്കെട്ട് ആസ്വദിക്കുന്നത് നഗരത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവൺമെന്റിന്റെ കണക്കുകൂട്ടൽ.