web analytics

‘മൂന്നാറി’ലൊന്ന് നിറഞ്ഞ് മാലിന്യം, വാഗമണ്ണും പിന്നിലല്ല. ഇടുക്കിയിൽ കാഴ്ച്ച കാണാനെത്തുന്നവർ മൂക്കു പൊത്തണം !

സംസ്ഥാനത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന് മൂന്നാർ എന്ന് പേര് കിട്ടുന്നതിന് കാരണമായ ആറുകളിലൊന്നാണ് മുതിരപ്പുഴ. എന്നാൽ മുതിരപ്പുഴയാർ ഇന്ന് മാലിന്യ വാഹിനിയായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യം ആറ്റിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ആറ്റിലെ ജലം പോലും പായൽ പിടിച്ച കറുത്ത നിറത്തിലാണ് ഒഴുകുന്നത്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ അഴുക്കുചാൽ പോലും നേരിട്ട് ആറ്റിലേക്ക് തുറന്നതോടെ ആറിന് ഇരുവശവും താമസിക്കുന്നവർ ദുർഗന്ധം കാരണം മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. ഏറെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന പ്രദേശത്തെ ജലസ്രോതസിലെ മാലിന്യം നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുത്തില്ലെങ്കിൽ മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെത്തന്നെ ബാധിക്കുമെന്ന ആക്ഷേപം ശക്തമാണ്.

ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ളവ എത്തിയത് വാഗമണ്ണിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടായെങ്കിലും മാലിന്യ പ്രശ്‌നം ഇവിടെയും രൂക്ഷമാണ്.

വഴിയിൽ നിറഞ്ഞു കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് വാഗമണ്ണിലെ റോഡരികുകൾ മാലിന്യം നിറയാൻ കാരണം. സഞ്ചാരികൾ വഴിയിൽ അലക്ഷ്യമായി പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതും മാലിന്യ പ്രശ്‌നം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

Related Articles

Popular Categories

spot_imgspot_img