web analytics

വിഷുക്കണി, ഓണം, ഉത്സവങ്ങൾ, പൂജാമുറി, വിവാഹത്താലം, വിവാഹവേദികൾ… അങ്ങനെ വിശേഷങ്ങൾ ഏതായാലും അലങ്കാരത്തിന് ഇത് വേണം; വീട്ടമ്മയുടെ കാഞ്ഞബുദ്ധിയിൽ പിറന്ന ബിസിനസ്; വീട്ടിലിരുന്ന് സമ്പാദിക്കുന്നത് അര ലക്ഷത്തോളം

വീട്ടിലിരുന്ന് തിരുഉടയാടയും ഉടയാടയും നിർമ്മിച്ച് മാസം അര ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ശരണ്യ ഹരീഷ്. ഈ യുവസംരംഭകയുടെ വിജയ​ഗാഥ ഏതൊരാൾക്കും പ്രചേദനമാകുന്നതാണ്. ഉത്പന്നത്തിന്റെ വിപണി സാധ്യത മനസ്സിലാക്കി പ്രവർത്തന മേഖല തെരഞ്ഞെടുത്തതാണ് വിജയത്തിന്  ആധാരം. ​ഗുണമേന്മയിൽ വിട്ടുവീഴ്ച്ച ചെയ്യാത്തതാണ് ബി എസ്‌ സി, ബി എഡുകാരിയായ ഈ വീട്ടമ്മക്ക് തന്റെ സംരംഭം വിജയത്തിലെത്തിക്കാൻ തുണയായത്. എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വില്ലേജ് അസിസ്റ്റന്റ് ഓഫീസർ ഹരീഷിന്റെ ഭാര്യ ശരണ്യയുടെ ‘അഭിരാമം ക്രാഫ്റ്റ് വർക്’ ഇന്ന് ഹിറ്റാണ്. വിഷുക്കണി, ഓണം, ഉത്സവങ്ങൾ, പൂജാമുറി, വിവാഹത്താലം, വിവാഹവേദികൾ മറ്റു വിശേഷങ്ങൾ എന്നിവയ്ക്ക് അലങ്കാരത്തിനായി ഉപയോഗിക്കുന്ന വസ്‌തുക്കളാണ് തിരുഉടയാടയും ഉടയാടയും. ശരണ്യയ്ക്ക് തന്റെ രണ്ടാമത്തെ കുട്ടി പ്രീമെച്വറായി ജനിച്ചതോടെ പുറത്തുപോയി ജോലി ചെയ്യാൻ പറ്റാതായി. ഇതൊടെ പുതിയ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം മനസിലുതിച്ചു. തുടർന്ന് ചെറിയ രീതിയിൽ തുടങ്ങിയ തിരുവുടയാടയുടെ ബിസിനസ് ഇപ്പോൾ ‘അഭിരാമം ക്രാഫ്റ്റ് വർക്’ എന്ന പേരിൽ ആരംഭിച്ച സംരംഭം വളർന്നു. മൂന്നുവർഷം മുമ്പൊരു വിഷുക്കാലത്ത് ബന്ധു സുനിൽ വിഷുക്കണി ഒരുക്കുന്നതിന് ഉടയാട വാങ്ങിക്കൊണ്ടുവന്നത് കണ്ടപ്പോൾ അതുപോലൊന്ന് ഉണ്ടാക്കി നോക്കുകയായിരുന്നു. കടയിൽനിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി ഉടയാട ഉണ്ടാക്കി അതിന്റെ ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്തതോടെ അഭിനന്ദനപ്രവാഹമായി. അത് പ്രചോദനമായി. 5000 രൂപയുടെ വില്പനയും നടന്നു. സംഗതി കൊള്ളാമെന്നു തോന്നിയപ്പോൾ അഭിരാമം ക്രാഫ്റ്റ് വർക് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജ് തുടങ്ങി. 9 മുതൽ 16 ഇഞ്ചുവരെ വലിപ്പത്തിൽ ഏത് നിറത്തിലുമുള്ള ഉടയാടകളും ശരണ്യ വേഗത്തിൽ റെഡിയാക്കും. ഡിസംബർ മുതൽ ഏപ്രിൽ വരെ വൻ തിരക്കാണ്. ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും ഈ മാസങ്ങളിലാണ്. എത്ര തിരക്കാണെങ്കിലും എത്ര ഓർഡർ ഉണ്ടെങ്കിലും ഗുണമേന്മയിലോ സ്റ്റിച്ചിംഗിലോ വിട്ടുവീഴ്ചയില്ല. 200 രൂപമുതൽ 450 രൂപവരെ വിലവരുന്ന ഉടയാടകൾ ശരണ്യ നിർമ്മിക്കുന്നുണ്ട്. സീസണിൽ മാസം 50,000 രൂപയോളം ഉടയാട നിർമ്മാണത്തിലൂടെ സമ്പാദിക്കാറുണ്ടെന്ന് ശരണ്യ പറയുന്നു. ഇവന്റ് മാനേജ്മെന്റ്, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവരുടെ ബൾക്ക് ഓർഡറുകളും എത്തുന്നുണ്ട്. തൊടുപുഴ മാടക്കത്താനം സ്വദേശിനിയാണ് ശരണ്യ. പ്രതിസന്ധികൾ തരണം ചെയ്യാൻ ഭർത്താവ് ഹരീഷും കൂടെയുണ്ട്. അച്ഛനും അമ്മയും ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. ഭർത്താവ് ഹരീഷ് എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വില്ലേജ് അസിസ്റ്റന്റ് ഓഫീസറാണ്. കാർത്തിക്, അഭിരാം എന്നിവർ മക്കളാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img