web analytics

വിസ തട്ടിപ്പ്: ഇടുക്കി സ്വദേശി പഞ്ചാബിൽ അറസ്റ്റിൽ: തട്ടിച്ചത് ലക്ഷങ്ങൾ

വിദേശ ജോലി വാഗ്ദ്ധാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ ഇടുക്കി മാട്ടുക്കട്ട സ്വദേശിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട മാട്ടയിൽ ജിനുമോൻ ജോൺസൺ (39) നെയാണ് അറസ്റ്റ് ചെയ്തത്.

മാട്ടുക്കട്ടയിൽ ജനസേവന കേന്ദ്രം നടത്തിയിരുന്ന പ്രതി പലരിൽ നിന്നായി വിവിധ വിദേശ രാജ്യങ്ങളിൽ ആളുകളെ കൊണ്ടുപോകാമെന്ന വാഗ്ദാനം നൽകി ലക്ഷങ്ങളാണ് തട്ടിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പഞ്ചാബിലെ മൊഹാലിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

കട്ടപ്പന പോലീസ് പ്രതിക്കെതിരെ നാലു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപ്പുതറ സ്റ്റേഷനിലും സമാന സംഭവത്തിൽ കേസുകളുണ്ട്.

മദ്രസയിൽ കയറി വിദ്യാർഥിയെ മർദിച്ചു; തടസം പിടിക്കാൻ ചെന്ന ഉസ്താദിനും കിട്ടി തല്ല്…! സംഭവമിങ്ങനെ:

കുട്ടികൾ തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ പേരിൽ മദ്രസയിൽ കയറിയ രക്ഷകർത്താവും കുട്ടിയുടെ മുത്തച്ഛനും ചേർന്ന് വിദ്യാർഥിയെ മർദിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്താണ് 10 വയസുകാരനായ വിദ്യാർഥിക്ക് മർദനമേറ്റത്. കുട്ടിയുടെ കഴുത്തിന് പിടിച്ച് ഞെക്കിയ രക്ഷകർത്താവ് തല ഡസ്‌കിൽ ഇടിപ്പിക്കുകയും ചെയ്തു.

സംഭവം കണ്ട് തടസം പിടിക്കാനെത്തിയ ഉസ്താദിനും പ്രദേശ വാസിക്കും തല്ലു കിട്ടി. നാട്ടുകാർ സംഘടിച്ചതോടെ രക്ഷകർത്താവും പിതാവും ഓടി രക്ഷപെട്ടു. എന്നാൽ മർദനമേറ്റ സംഭവം പോലീസിലോ ചൈൽഡ് ലൈനിലോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img