കടുവ എന്നു കേട്ടാൽ തന്നെ പേടിയാകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മനുഷ്യരിൽ മാത്രമല്ല വളർന്നു വലുതായാലും കുട്ടിത്തം മാറാത്തവർ മൃഗങ്ങളിലുമുണ്ട്. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ച അത്തരത്തിലൊന്നാണ്. (A viral video of a tiger mimicking the trick of kid )
കിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ നിന്നാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്.bഒരു കുട്ടിയുടെ വികൃതിക്കൊപ്പിച്ച് അവൻ ചെയ്യുന്നതുപോലെതന്നെ ചെയ്യുന്ന കടുവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഗ്ലാസ് മതിലിന് ഇപ്പുറത്ത് നിന്ന് കടുവയോട് കളിയായി പലതും കാണിക്കുന്നുണ്ട് കുഞ്ഞ്. രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞ് ചെയ്ത കാര്യങ്ങൾ അതേപടി അനുകരിക്കുകയാണ് കടുവ.
അതേസമയം, കുഞ്ഞിനെ കണ്ടപ്പോൾ ആദ്യം കടുവ മുഖം കുഞ്ഞിന്റെ മുഖത്ത് ഉരസിയത് അല്ലെന്നും തനിക്ക് ഭക്ഷണമാക്കാൻ പറ്റുമോ എന്ന് മണത്തു നോക്കിയതാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്.