നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്

പ​ട്ടാ​മ്പി: പൊ​ലീ​സ് കാമറ പി​ഴ​യി​ട്ട​തി​ൽ പു​ലി​വാ​ല് പി​ടി​ച്ച് യുവാവ്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി നി​യ​മം ലം​ഘി​ച്ച് സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ച് പിഴ അടക്കാൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന് ക​ഴി​ഞ്ഞു. തെ​റ്റാ​യി അ​യ​ച്ച​താ​യ​തി​നാ​ലും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞ സ്ഥ​ല​ത്തു​കൂ​ടി യാ​ത്ര ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ലും അനിൽ പി​ഴ​യ​ട​ച്ചി​ല്ല.

എ​ന്നാ​ൽ വ​ണ്ടി ടെ​സ്റ്റി​ന് കൊ​ണ്ടു​പോ​യ​പ്പോ​ൾ പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന വാ​ഹ​ന​വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ പ​ക​ച്ചി​രി​ക്ക​യാ​ണ് വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് പു​ത്ത​ൻ​കു​ള​ങ്ങ​ര അ​നി​ൽ. 2023 ജ​ന​വ​രി 14ന്റെ ​ചെ​ലാ​നി​ലാ​ണ് പി​ഴ​യ​ട​ക്കാ​ൻ മ​ല​പ്പു​റം പൊ​ലീ​സ് കാ​ര്യാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നോ​ട്ടീ​സി​ൽ KL 55 E 4271 കാ​റി​നാ​ണ് പി​ഴ.

കാ​റു​ട​മ അ​നി​ലാണ്. എ​ന്നാ​ൽ പെറ്റി നോ​ട്ടീ​സി​ലു​ള്ള ചി​ത്രം മോ​ട്ടോ​ർ സൈ​ക്കി​ളി​ന്റേ​താ​ണ്. KL 55 W 4273 ന​മ്പ​റും അ​വ്യ​ക്ത​മാ​യി കാ​ണാം. മോ​ട്ടോ​ർ സൈ​ക്കി​ളി​ന്റെ ചി​ത്രം വെ​ച്ച് കാ​റു​ട​മ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് പൊ​ലീ​സ് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​രോ​ട് കാ​ര്യം വി​ശ​ദീ​ക​രി​ച്ചി​ട്ടും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​​യാ​ണെ​ന്ന് അ​നി​ൽ പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

‘ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം’; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി…

'ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം'; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള...

Related Articles

Popular Categories

spot_imgspot_img