വിക്രമിന്റെ അടുത്ത സൂപ്പർ ഹിറ്റ് : ധ്രുവനച്ചത്തിരം ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ ; സ്റ്റൈലിഷ് വില്ലനായി വിനായകൻ

തലൈവർക്ക് നേരെ നിവർന്നു നിന്ന് മനസ്സിലായോ സാറേ എന്ന് ചോദിച്ച ഒരേ ഒരു വില്ലൻ. സാക്ഷാൽ വിനായകൻ . നോട്ടത്തിലും ചിരിയിലും ശരീര ഭാഷയിലും നിങ്ങൾക്ക് മാറ്റി നിർത്താൻ പറ്റുന്നവനല്ല ഈ വിനായകൻ എന്നതടക്കമുള്ള ഓർമപ്പെടുത്തലാണ് ജയിലറിൽ വിനായകന്റെ പ്രകടനം. വിനായകൻ നടനാകാൻ എത്തിയവനാണ്, ഇവിടെ തന്നെ കാണുമെന്ന പ്രഖ്യാപനം. വരാനിരിക്കുന്ന കാലം തന്റേതാണ്, അതിലേക്കുള്ള തുടക്കമാണ് വർമ്മൻ എന്നാണ് തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകനോട് നിശബ്ദമായി വിനായകൻ പറയുന്നത്. ആ പ്രഖ്യാപനത്തെ കൈയടിച്ച് സ്വീകരിക്കുന്ന പ്രേക്ഷകൻ വരാനിരിക്കുന്ന കാലം വിനായകന്റേത് കൂടിയാണെന്ന് മറുസാക്ഷ്യം നൽകുന്നുമുണ്ട്. അന്ന് മുതൽ വിനായകന്റെ അടുത്ത സിനിമക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ലോകം .

ഇപ്പോഴിതാ സൂപ്പർതാരം വിക്രമിനൊപ്പം സ്റ്റൈലിഷ് വില്ലനായി വിനായകൻ എത്തുന്നു..എക്കാലവും സിനിമാ പ്രേമികളിൽ ആവേശ തിരയിളക്കുന്ന ചിത്രങ്ങളാണ് ഗൗതം വാസുദേവ് മേനോന്റേതായി പുറത്ത് വന്നിട്ടുള്ളത്. അതേ സമയം ജിവിഎം പകുതി വഴിയിൽ ഉപേക്ഷിച്ച ചിത്രങ്ങളും ആരാധകരിൽ സൃഷ്ടിക്കുന്ന നിരാശ ചെറുതല്ല. ചില ചിത്രങ്ങളാകട്ടെ ചിത്രീകരണം അനന്തമായി നീണ്ടുപോയി ഒടുവിൽ ആരാധകരിൽ സങ്കടം മാത്രം ബാക്കിയാക്കിയവയുമാണ്.ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരവും അത്തരത്തിൽ സിനിമാ പ്രേമികളെ കാത്തിരിപ്പിന്റെ പരകോടിയിലെത്തിച്ച സിനിമയാണ്. 2016 ജൂണിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ഇപ്പോഴും ആരാധകർ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്.

സ്‌പൈ ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നതോടെ ആരാധകരിൽ വീണ്ടും ആവേശ തിരയിളക്കം ഉണ്ടായിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നതോടെ മലയാളി പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം വിക്രത്തിനൊപ്പം വിനായകനും ചിത്രത്തിലെത്തുന്നു എന്നതാണ്. വിനായകൻ വിക്രമിന്റെ വില്ലനായെത്തുന്നുവെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്. 2016ൽ ചിത്രീകരണം ആരംഭിച്ച സിനിമ 2018ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ചിരുന്നു. ആറ് വർഷങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായത്. സിനിമയുടെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ചിതിരീകരണം പൂർത്തിയാക്കിയത്.

Read Also :വിനായകന്റേത് പുതിയ പടത്തിന് വേണ്ടിയുള്ള പ്രമോഷനോ? ജയിലറിന് മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച് വൈറലായി. ‘ധ്രുവനച്ചിത്തരം’ ട്രെയിലറിന് തൊട്ട് മുമ്പ് സ്റ്റേഷനില്‍ വിളയാട്ടം.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:

ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!