ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും നാളെയും 7നും ഗതാഗത നിയന്ത്രണം. നാളെ നഗരത്തിൽ എത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത് വരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ ജലപാതയിലും ജലയാനങ്ങൾക്കു നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ ജലപാതയിലെ ഈ ഭാഗങ്ങളിലെ മത്സ്യബന്ധനം കർശനമായി നിരോധിച്ചിരിക്കുകയാണ്. (Vice President’s visit; Traffic control in Kollam city and related roads tomorrow and 7th)
കൊല്ലം ആശ്രാമം മൈതാനത്ത് നിന്നു ചിന്നക്കട, താലൂക്ക് ഹൈസ്കൂൾ ജംക്‌ഷൻ, കടവൂർ റോഡുകളിൽ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ അനുബന്ധ റോഡുകൾ ഉപയോഗിക്കേണ്ടതാണ്.
ചവറയിൽ നിന്നു കൊട്ടിയത്തേക്കും തിരിച്ചുമുളള ലൈറ്റ് വെഹിക്കിൾസ് കലക്ടറേറ്റ് ഭാഗത്ത് നിന്നു തിരിഞ്ഞ് വാടി, കൊല്ലം ബീച്ച്,എആർ ക്യാംപിന് സമീപമുളള റെയിൽവേ മേൽപാലം വഴിയും തിരിച്ചും സഞ്ചരിക്കേണ്ടതാണ്. ചവറ ഭാഗത്ത് നിന്നു തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുളള ഹെവി വെഹിക്കിൾസ് ബൈപാസ് റോഡ് വഴി പോകേണ്ടതാണ്.









