web analytics

ഗുരുവായൂരിൽ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി

ഗുരുവായൂരിൽ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയാണ് ഉപരാഷ്ട്രപതി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

ഉപരാഷ്ട്രപതിയെയും ഭാര്യ ഡോ.സുധേഷ് ധന്‍കറിനെയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഉപരാഷ്ട്രപതി ഒരു മണിയോടെ റോഡ് മാര്‍ഗമാണ് തെക്കേ നടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെയും പത്‌നി ഡോ.സുദേഷ് ധന്‍കറിനെയും എന്‍.കെ.അക്ബര്‍ എംഎല്‍ എ ,.ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍,

ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേർന്നാണ് സ്വീകരിച്ചത്.

തുടര്‍ന്ന് അല്‍പനേരത്തെ വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി ദർശനത്തിനായി തെക്കേ നടയിലൂടെ ക്ഷേത്ര ദര്‍ശനത്തിനെത്തി.

ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി എത്തിയിരുന്നു.

ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീവത്സത്തില്‍ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചുമര്‍ചിത്രം ഉപഹാരമായി നൽകി.

ഇന്ന് രാവിലെ ഒമ്പതുമണിയോടെ ഉപരാഷ്ട്രപതിയും പത്നിയും ദര്‍ശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ദര്‍ശനസമയം പുനക്രമീകരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 1.35 ഓടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഉപരാഷ്ട്രപതി, 1.48 ഓടെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി. തുടര്‍ന്ന്, 2.15-ഓടെ ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ നിന്ന് അദ്ദേഹം എറണാകുളത്തേക്ക് യാത്ര തിരിച്ചു.

ഗുരുവായൂരപ്പന് ടാങ്കർ ലോറി വഴിപാടായി സമർപ്പിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി പുത്തൻ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി അശോക് ലൈലാൻഡിന്റെ 12,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ ലോറിയാണ് സമർപ്പിച്ചത്.

അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ ഗ്രൂപ്പാണ് വാഹനം നൽകിയത്. പന്തീരടി പൂജയ്‌ക്ക് ശേഷം ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ് നടന്നത്.

ക്ഷേത്ര കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹന പൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്‌ടർ പി‌ഡി സുധീശനിൽ നിന്ന് വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.

വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു ആദരിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്‌പായസവും അടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു.

സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെപി വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ ഒബി അരുൺ കുമാർ, കെഎസ് മായാദേവി, ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എംകെ അശോക് കുമാർ,

പിആർഒ വിമൽ ജി നാഥ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിബി സാബു, അസിസ്റ്റന്റ് എഞ്ചിനീയർ ഇ നാരായണനുണ്ണി, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ രാമകൃഷ്‌ണൻ, ടികെ ഗോപാലകൃഷ്‌ണൻ, എംവിഐ മഞ്ജു, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

Summary: Vice President Jagdeep Dhankhar visited the Guruvayur Sree Krishna Temple for darshan. He arrived at the temple via the helipad at Sree Krishna College.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

Related Articles

Popular Categories

spot_imgspot_img