web analytics

കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസ്: വിധിപറയുന്നത് വീണ്ടും മാറ്റി:

കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വീണ്ടും വിധി പറയുന്നത് മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്.

നേരത്തെ മെയ് 6ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ആ തീയതി മെയ് 8-ലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും മാറ്റി 12ന് വിധി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.

2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ പ്രതി കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തി എന്നതാണ് കേസ്.

പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി.

അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. കേസിൽ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

വൈദ്യുതി ഉപയോഗത്തിലെ ഈ താരിഫുകൾ അറിഞ്ഞിരിക്കണം… വൈദ്യുതി ബിൽ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി ഇതാ..!

ചുട്ടുപൊള്ളുന്ന ചൂടിൽ യഥാർത്ഥത്തിൽ കേരളം വറചട്ടിയിലാണ്. ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയിൽ വൈദ്യുതി ബിൽ എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. പക്ഷേ, ജാഗ്രത പാലിച്ചില്ലെങ്കിൽ കാലിയാകുന്നത് നിങ്ങളുടെ പോക്കറ്റായിരിക്കും.

ഇതിനിടെ, ഒരു ദിവസത്തെ മൂന്നു ടൈം സോണുകളായി തിരിച്ച് ഉപഭോഗത്തിന് അനുസരിച്ച് നിരക്ക് ഈടാക്കുന്ന ‘ടൈം ഓഫ് ഡെയ്സ്’ താരിഫ് രീതി വ്യാപകമാക്കുകയാണ് ബോർഡ്.

ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വൈകിട്ട് 6 മുതൽ രാത്രി പത്തു വരെയുള്ള സോണിൽ നിലവിലുളള നിരക്കിനേക്കാൾ 25 ശതമാനം അധികം നൽകണം. ഉപഭോഗം കുറഞ്ഞ, രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 10 ശതമാനം നിരക്ക് കുറവായിരിക്കും. രാത്രി പത്തു മുതൽ രാവിലെ ആറു വരെ നിലവിലെ നിരക്കും ഈടാക്കും. എന്നാൽ, മാസം 240 യൂണിറ്റിൽ താഴെ ഉപഭോഗം ഉള്ളവർക്ക് എല്ലാ സമയത്തും ഒരേ നിരക്ക് തന്നെ തുടരും.

ഒരു കോടിയോളം വരുന്ന ഗാർഹിക ഉപഭോക്താക്കളിൽ എട്ടു ലക്ഷത്തോളം പേർക്കും പീക്ക് അവേഴ്സിൽ 25 ശതമാനം വർധന ബാധകമാകുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി ചാർജ് കൂട്ടിയപ്പോൾ തന്നെ 2025 ഏപ്രിൽ മുതലും യൂണിറ്റിന് 12 പൈസയുടെ വർധയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതൊടൊപ്പം മാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെ 25 ശതമാനം കൂടിയ വില ഈടാക്കുക എന്നത് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാണ്.

250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ആണ് ഇത് പ്രധാനമായും ബാധകമാകുക. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് സിംഗിൾ ഫേസ് കണക്ഷൻ ഉള്ളവർക്കും ‘ടിഒഡി’ ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുമുണ്ട്.

ഉപഭോക്താക്കൾ രാത്രികാല ഉപഭോഗം കുറയ്ക്കേണ്ടത് ബിൽ വർധന കുറയ്ക്കാൻ അത്യാവശ്യമാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പകൽ മാത്രം ഉപയോഗിച്ചാൽ വൈദ്യുതിയും ലാഭിക്കാം, ബില്ലും കുറയ്ക്കാം.

സാധാരണ വൈകിട്ട് 6 മുതൽ 10 വരെയാണ് വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്. സീരിയൽ, ഇസ്തിരിയിടൽ, മിക്സി ഉപയോഗം തുടങ്ങി ഈ സമയത്ത് ചെയ്യുന്ന എല്ലാ ജോലിക്കും വൈദ്യുതി ആവശ്യമാണ്. എന്നാൽ ഇക്കാര്യം മനസ്സിൽ വെച്ച് ബോധപൂർവം പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം കഴിവതും കുറയ്ക്കുക.

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ പകൽ നേരം കണ്ടെത്തി അലക്ക് നടത്തിയാൽ വൈദ്യുതി ബില്ലിൽ ലാഭം പിടിക്കാം. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പരമാവധി പകൽ സമയത്ത് ഉപയോഗിച്ച് ചെയ്യാനുള്ള ജോലികൾ പൂർത്തിയാക്കുക.

ഇസ്തിരിയിടൽ, മിക്സിയുടെ ഉപയോഗം തുടങ്ങിയവ പകൽ നേരത്താക്കിയാൽ നല്ലത്. വീട്ടിൽ മുഴുവൻ സമയവും ഫാൻ ഇടുന്ന ശീലം ഒഴിവാക്കി അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം ഫാൻ ഉപയോഗിച്ചാൽ മതിയാകും.
ഇത്തരം കാര്യങ്ങളൊക്കെ സ്വയം ആലോചിച്ച് കണ്ടുപിടിക്കുന്നതിലൂടെ ഈ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനാവും.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

വീണ നായർ ട്വന്റി ട്വന്റിയിൽ; ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും

വീണ നായർ ട്വന്റി ട്വന്റിയിൽ; ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും കൊച്ചി: ചലച്ചിത്രതാരം...

ഇരകൾക്ക് പണം നൽകിയില്ലെങ്കിൽ ട്രഷറി പൂട്ടിക്കും; സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ സ്ത്രീകളും കുട്ടികളും അർഹമായ കൈത്താങ്ങിനായി...

എൽദോസ് കുന്നപ്പിള്ളി പുറത്ത്; രമേഷ് പിഷാരടി പാലക്കാട്, വട്ടിയൂർക്കാവിൽ മുരളീധരൻ; കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ 55 പേർ

എൽദോസ് കുന്നപ്പിള്ളി പുറത്ത്; രമേഷ് പിഷാരടി പാലക്കാട്, വട്ടിയൂർക്കാവിൽ മുരളീധരൻ; കോൺഗ്രസിന്റെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി...

Related Articles

Popular Categories

spot_imgspot_img