web analytics

അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് മറ്റ് ട്രാഫിക് നിയമലംഘനങ്ങൾ.. ലിസ്റ്റിൽപ്പെട്ട വാഹനങ്ങൾക്ക് എട്ടിൻ്റെ പണി! ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ഉയർന്ന ഇൻഷുറൻസ് പ്രീമിയം ഏർപ്പെടുത്തണമെന്ന് ലഫ്. ഗവർണർ വികെ സക്സേന

വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വാഹനങ്ങൾക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണവുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് ഡൽഹി ലഫ്. ഗവർണർ വികെ സക്സേന.vehicle insurance premiums be linked to the number of traffic violations recorded against the vehicles

ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് മറ്റ് ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നടത്തിയ ചരിത്രമുള്ള വാഹനങ്ങൾക്ക് ഉയർന്ന പ്രീമിയം നൽകേണ്ടിവരും.

പുതിയ പരിഷ്ക്കാരം സുരക്ഷിതമായ ഡ്രൈവിംഗ് രീതികളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ റോഡുകളിൽ ഉത്തരവാദിത്തമുള്ള ഗതാഗത സംസ്കാരം വളർത്തുകയും ചെയ്യുമെന്ന് സക്സേന ചൂണ്ടിക്കാട്ടി.

ഇൻഡെക്‌സ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രീമിയങ്ങൾ നടപ്പിലാക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയെ (ഐആർഡിഎഐ) ചുമതലപ്പെടുത്താന്‍ സക്സേന കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ നയം നടപ്പിലാക്കുന്നതിലൂടെ സുരക്ഷിതമായ റോഡുകൾ സൃഷ്ടിക്കുന്നതിനും നിരവധി ജീവൻ രക്ഷിക്കുന്നതിനും സാധിക്കും. ഇതുവഴി വരും തലമുറകൾക്ക് കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന് ഇന്ത്യയ്ക്ക് സുപ്രധാന ചുവടുവയ്പ്പ് നടത്താനാകുമെന്നും കത്തിൽ പറയുന്നു.

ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത് ഡ്രൈവർമാർ അപകട സാധ്യതകൾ സൃഷ്ടിക്കുന്നത് കുറയ്ക്കും. അത് ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നിലവിലുള്ള ഇത്തരം സംവിധാനം അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയും നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പൊ തിരിക്കാനും കാരണമാകും എന്നും സക്സേന അവകാശപ്പെട്ടു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ കണക്കുകളും അദ്ദേഹം കത്തിൽ പരാമർശിച്ചു. അമിത വേഗതയും, ട്രാഫിക് സിഗ്നലുകൾ ലംഘനവും ക്രമാതീതമായി വർധിക്കുകയാണെന്നാണ് ഡാറ്റാ വെളിവാക്കുന്നത്. ഇത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു.

അതിനാൽ തൻ്റെ നിർദ്ദേശത്തിന് വളരെയധികം പ്രസക്തിയുണ്ടെന്നും സക്സേന പറയുന്നു. 2022ൽ ഇന്ത്യയിൽ 4.37 ലക്ഷം റോഡപകടങ്ങൾ ഉണ്ടായി. ഏകദേശം 1.55 ലക്ഷം പേർ മരണപ്പെട്ടു. 70 ശതമാനം അപകടങ്ങൾക്ക് കാരണം അമിതവേഗതയാണ്. സിഗ്നൽ ലംഘനം മൂലവും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ 2023ൽ നടന്ന അപകടങ്ങളുടെ കണക്കും നിർമല സീതാരാമൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന അപകടങ്ങളിൽപ്പെട്ട വാഹനങ്ങളിൽ 60 ശതമാനവും മുമ്പ് അമിത വേഗത, ട്രാഫിക് സിഗ്നൽ ലംഘനം, മറ്റ് ഗുരുതര ട്രാഫിക് ലംഘനങ്ങൾക്കും പിഴ ചുമത്തിയ വാഹനങ്ങളാണ്. ഒരു വർഷത്തിൽ മൂന്നിൽ കൂടുതൽ ട്രാഫിക് നിയമലംഘനം നടത്തിയ വാഹനങ്ങളാണ് ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവയിൽ ഏറെയെന്നും ലഫ്. ഗവർണർ പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

Related Articles

Popular Categories

spot_imgspot_img