web analytics

അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം

അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം

തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാതവാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വാഹനം ഏതെന്ന് തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനെ(59) ഇടിച്ചത്.

വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നു. എന്നാൽ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം നടന്നത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.

വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ ആണെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ അനിൽകുമാറിനെതിരെ ചുമത്തും.

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

മൂവാറ്റുപുഴ കല്ലൂർക്കാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തും അയൽവാസിയുമായ നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ–തോണിക്കുഴി റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ പ്രദീപിനെ നാട്ടുകാർ കണ്ടെത്തിയിരുന്നു.

നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരുക്കേറ്റ പ്രദീപിനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടക്കത്തിൽ പരുക്കേറ്റ സാഹചര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാഹനാപകടം മൂലമാണ് പരുക്കുകളുണ്ടായതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്ത് തന്നെ വാഹനാപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച പൊലീസ് ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞു.

അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനത്തെ കണ്ടെത്തിയത്. അന്വേഷണം പുരോഗമിച്ചപ്പോൾ കാർ ഉടമയായി ജോമിൻ ജോസിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ ജോമിൻ കുറ്റം സമ്മതിച്ചു. തന്റെ കാറാണ് പ്രദീപിനെ ഇടിച്ചതെന്നും, പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നും അദ്ദേഹം മൊഴി നൽകി.

പ്രദീപ് പരുക്കേറ്റ് വീണുകിടക്കുന്നത് കണ്ടപ്പോൾ നാട്ടുകാരെ അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകയ്യെടുക്കുകയും ചെയ്തതും ജോമിനായിരുന്നു.

എന്നാൽ ഇടിച്ചതിന് പിന്നാലെ കാർ സുഹൃത്തിന്റെ വർക്ക്‌ഷോപ്പിൽ എത്തിച്ചുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.

സംഭവത്തിൽ ജോമിൻ തന്നെയാണ് ഉത്തരവാദിയെന്ന് പുറത്തുവന്നതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കാർ പാർക്ക് ചെയ്തിരുന്ന വർക്ക്‌ഷോപ്പിനരികിലും ആളുകൾ പ്രതിഷേധിച്ചു.

കുത്തനെയുള്ള കയറ്റത്തിൽ ജോമിന്റെ കാറിന് മുന്നിൽ പ്രദീപ് അബദ്ധത്തിൽ പെട്ടതും അതിനാൽ അപകടം സംഭവിച്ചതുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Summary: The vehicle has been identified in the death of an elderly man after being hit by an unknown vehicle in Kilimanoor

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ സ്കൂൾ കുട്ടിയുടെ കഥ

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ...

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

ഇന്ന് പുലർച്ചെയോടെ ജയിൽവാസം പൂർത്തിയായി! അബ്ദുൾ റഹീമിന്റെ മടക്കയാത്ര ഉടൻ; വികാരനിർഭരമായ നിമിഷങ്ങളുമായി കുടുംബം

ഇന്ന് പുലർച്ചെയോടെ ജയിൽവാസം പൂർത്തിയായി! അബ്ദുൾ റഹീമിന്റെ മടക്കയാത്ര ഉടൻ; വികാരനിർഭരമായ നിമിഷങ്ങളുമായി...

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ പാലക്കാട്: പണം...

Related Articles

Popular Categories

spot_imgspot_img