web analytics

സജി ചെറിയാനെതിരായ പ്രസ്താവന പിൻവലിച്ച് വേടൻ; “അപമാനമെന്ന് കരുതുന്നില്ല” –റാപ്പർ വേടൻ നിലപാട് മാറ്റി

ദുബായ് :സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ തുടർന്ന് മന്ത്രി സജി ചെറിയാനെതിരെ നടത്തിയ വിമർശനം പിൻവലിച്ച് റാപ്പർ വേടൻ .

കലാകാരനെന്ന നിലയിൽ തനിക്കു പ്രോത്സാഹനവും അംഗീകരണവും നൽകിയ വ്യക്തിയാണ് മന്ത്രി സജി ചെറിയാനെന്നും, അദ്ദേഹത്തിന്റെ പരാമർശം അപമാനകരമെന്നു താൻ കരുതുന്നില്ലെന്നും വേടൻ വ്യക്തമാക്കി.

തനിക്കു ലഭിച്ച പുരസ്കാരം കലാകാരന്മാർക്കുള്ള ഒരു വലിയ പിന്തുണയാണെന്നും, അത് തന്നെ കൂടുതൽ ഉത്തരവാദിത്തത്തോടെ സൃഷ്ടികൾ ചെയ്യാൻ പ്രചോദനം നൽകുന്നുവെന്നും വേടൻ പറഞ്ഞു.

മുൻ നിലപാട്: പാട്ടിലൂടെ മറുപടി നൽകും

മുൻപ്, വേടനു പോലും അവാർഡ് നൽകി എന്ന മന്ത്രിയുടെ പരാമർശം അപമാനകരം ആണെന്നും, അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും പ്രതികരിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ അഭിപ്രായം തിരുത്തിയ വേടൻ, അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് തനിക്ക് പറയാനുള്ളത് ഒന്നുമില്ലെന്നും, പുരസ്കാരം വലിയ അംഗീകാരമായാണ് താന്‍ കാണുന്നതെന്നും വ്യക്തമാക്കി.

കേസുകൾ ജോലിയിൽ ബാധിച്ചു: കൂടുതൽ പക്വത വേണം

”ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അംഗമല്ല. ഈ അവാർഡ് രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല കിട്ടിയത്. കേസുകൾക്ക് പിന്നാലെ ജോലികൾക്ക് തടസ്സം നേരിട്ടിട്ടുണ്ട്. വ്യക്തിജീവിതത്തിൽ കൂടുതൽ ജാഗ്രത വേണമെന്നു മനസിലാക്കിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ടെന്നും അംഗീകരിക്കുന്നു” – വേടൻ പറഞ്ഞു.

വള ഉപയോഗിച്ച് മുഖത്ത് ഇടിച്ചു, മേൽചുണ്ട് കീറി, തല തറയിലിടിപ്പിച്ചു;മുൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജസീല പർവീൻ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

എന്നാൽ ലൈംഗികപീഡന കേസുകൾ നേരിടുന്ന വ്യക്തിക്ക് സംസ്ഥാന പുരസ്കാരം നൽകിയത് വലിയ വിമർശനങ്ങളാണ് ഉയർത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് തുടരുന്നത്.

വിലപ്പോയ വാക്കുകൾ തിരുത്തി പക്വമായ നിലപാടിലേക്ക് മാറിയ വേടന്റെ പുതിയ പ്രതികരണത്തിന് പൊതുമാധ്യമങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്.

പുരസ്കാരം തനിക്കൊരു പുതിയ തുടക്കമായി കാണുന്നുവെന്നും, ആരാധകരോടും പിന്തുണച്ചവരോടും നന്ദിയുണ്ടെന്നും വേടൻ കൂട്ടിച്ചേർത്തു.

English Summary

Rapper Vedan has withdrawn his earlier criticism against Minister Saji Cherian regarding his state film award. Vedan said he does not consider the minister’s remarks insulting and sees the award as a major recognition for independent artist

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുവനന്തപുരം: സര്‍ക്കാര്‍...

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

രാവിലെ തയ്യാറാക്കിയ ചായ വൈകുന്നേരം വരെ ചൂടാക്കി കുടിക്കുന്നവരുടെ എണ്ണം കുറവല്ല....

വന്ദേഭാരത് ടിക്കറ്റിനായി കേരളത്തിലുള്ളവർ തമിഴ്നാട്ടിലേക്കോ?യാത്രക്കാർ ദുരിതത്തിൽ

കൊച്ചി : എറണാകുളം–ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ യാത്രക്കാർക്കിത്...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

Related Articles

Popular Categories

spot_imgspot_img