വർക്കല: വർക്കലയിൽ യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത് സഹയാത്രികനെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തൽ
ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ യാത്രയ്ക്കിടെ നടന്ന ഭീകര സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നു.
പാലോട് സ്വദേശിനി സോനയെ ട്രെയിൻ ട്രാക്കിലേക്ക് തള്ളിയിട്ട പ്രധാന പ്രതി സഹയാത്രികൻ സുരേഷ്‌കുമാർ പിടിയിലായി. സോനയോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലുകളിലൂടെ സംഭവത്തിന്റെ ക്രൂരത പുറത്തുവന്നു.
പെയിന്റിംഗ് തൊഴിലാളി പ്രതി; കോട്ടയത്ത് നിന്ന് ട്രെയിനിൽ കയറി
സംഭവം നടന്നത് സോന ട്രെയിനിൽ നിന്ന് ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലായിരുന്നു. സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്ത്, പുറത്ത് നോക്കി നിൽക്കുന്ന സോനയെ പനച്ചമൂട് സ്വദേശിയായ സുരേഷ്‌കുമാർ ചവിട്ടി തള്ളിയതാണെന്ന് സുഹൃത്ത് പോലീസ് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതി കോട്ടയത്തിൽ നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് പ്രാഥമിക വിവരം. പെയിന്റിങ് തൊഴിലാളിയായ ഇയാൾ മൊഴിമാറ്റം നടത്തുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
“എനെയും ഉപദ്രവിക്കാൻ ശ്രമിച്ചു” – സോനയുടെ സുഹൃത്തിന്റെ ആരോപണം
സോനയുടെ സുഹൃത്തിനെയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയും ഉണ്ട്. അയന്തി മേൽപ്പാലത്തിനു സമീപത്തുവെച്ചാണ് സംഭവം നടന്നത്.
ട്രാക്കിൽ വീണ സോനയെ കണ്ട മെമു ട്രെയിൻ ഡ്രൈവർ അടിയന്തര ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. ട്രാക്കിൽ നിന്നെടുത്ത സോനയെ ട്രെയിനിൽ കയറ്റി വർക്കല സ്റ്റേഷനിൽ എത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിദ്യാർഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് ക്രൂര മർദനം;ഹെഡ്മാസ്റ്ററും അധ്യാപകരും കസ്റ്റഡിയിൽ
ട്രാക്കിലേക്ക് തള്ളിയത് ഉദ്ദേശപൂർവ്വമോ? – അന്വേഷണം തീവ്രമാക്കി പൊലീസ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സോന. നില അതീവ ഗുരുതരമാണ്. പ്രതിയായ സുരേഷ്‌കുമാറിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം റെയിൽയാത്രാ സുരക്ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതായി സാമൂഹിക മാധ്യങ്ങളിലെയും പൊതുജനമനസ്സിലെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
English Summary
A young woman named Sona from Palode was pushed onto the railway track by her co-passenger Suresh Kumar while travelling on the Kerala Express near Varkala. T









