web analytics

കാത്തിരിപ്പിനു വിരാമം; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്; പുതുതായി എത്തുന്നത് 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

കാത്തിരിപ്പിനൊടുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്. ഇവ ഓഗസ്റ്റ് 15 നുള്ളിൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2029 ഓടെ ട്രാക്കിലിറക്കുമെന്നും മന്ത്രി അറിയിച്ചു. (Vande Bharat sleeper trains and Vande Metro on track;)

പരീക്ഷണയോട്ടത്തിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്ററായിരിക്കുമെങ്കിലും ട്രാക്കിൽ 160 ആയിരിക്കും പരമാവധി വേഗം. നിലവിലെ സ്ലീപ്പർ ട്രെയിനുകളായ രാജധാനി, തേജസ്, ശതാബ്ദി തുടങ്ങിയ എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളും വേഗതയുമുണ്ടാകും വന്ദേഭാരതിന്. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടർന്ന്, റേക്കുകളുടെ നിർമാണം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളുണ്ടാകും. ദീർഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. വേ​ഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട വന്ദേ ഭാരത് ബ്രാൻഡിന്റെ സ്ലീപ്പർ പതിപ്പ് സുഖകരമായ ഉറക്കത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഉറപ്പുനൽകുന്നുവന്നു റയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക് സൂര്യ

ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക്...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ സിലിണ്ടർ

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

Related Articles

Popular Categories

spot_imgspot_img