web analytics

അങ്ങ്അമേരിക്കയിൽ ഗാന​ഗന്ധർവനെ കാണാൻ വാനമ്പാടി എത്തി; ‘അളവില്ലാത്ത വിധം അനുഗ്രഹീതനാണു ഞാൻ. ഈ നിമിഷം എന്നിലൂടെ ഒഴുകുന്ന ശുദ്ധമായ സന്തോഷം അറിയിക്കാൻ വാക്കുകൾ പോരാ. ഈ നിമിഷത്തിനു പ്രപഞ്ചത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും’ഇതിഹാസ ഗായകർക്ക് ഒപ്പമുള്ള ചിത്രവുമായി ഗായകൻ കെ. കെ. നിഷാദ്

മലയാളത്തിന്റെ ​ഗാന​ഗന്ധർവൻ കെ.ജെ. യേശുദാസിനെ അമേരിക്കയിൽ പോയി കണ്ട് വാനമ്പാടി കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയപ്പോഴാണ് കെ.ജെ. യേശുദാസിന്റെ വസതി ചിത്ര സന്ദർശിച്ചത്. ഒന്നരമാസത്തോളം ചിത്ര അമേരിക്കയിൽ ഉണ്ടാകും. യേശുദാസും ചിത്രയും നിഷാദും ഒരുമിച്ചുള്ള ചിത്രം ഇതിനകം ആരാധകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ഇഷ്ടഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മുൻപ് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും അമേരിക്കയിൽ വച്ചു യേശുദാസിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. മലയാളത്തിലെ രണ്ടു അതുല്യ ഗായകർക്കൊപ്പമുള്ള ചിത്രം ഗായകൻ കെ.കെ.നിഷാദ് ആണ് പങ്കുവെച്ചത് ഇതിഹാസഗായകർ ഒരുമിച്ചുള്ള ചിത്രം നിഷാദ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അളവില്ലാത്ത വിധം അനുഗ്രഹീതനാണു ഞാൻ. ഈ നിമിഷം എന്നിലൂടെ ഒഴുകുന്ന ശുദ്ധമായ സന്തോഷം അറിയിക്കാൻ വാക്കുകൾ പോരാ. ഈ നിമിഷത്തിനു പ്രപഞ്ചത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും’, ചിത്രം പങ്കുവച്ചു നിഷാദ് കുറിച്ചു.

Read Also: ആരെയും കൂസാത്ത പ്രകൃതം; വമ്പനടികളുടെ യുവരാജാവ്; ബൗണ്ടറികളെക്കാൾ കൂടുതൽ സിക്‌സറുകൾ;11 പന്തിൽ അർധ സെഞ്ച്വറി; അഷുതോഷ് ശർമയെ തേടി ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയേക്കാം; ശിവം ദുബെക്കും റിങ്കു സിങ്ങിനും കടുത്ത വെല്ലുവിളി ഉയർത്തി സൂപ്പർതാരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img