വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ
വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാത്രിയിൽ ഗ്രാമത്തിലെത്തിയ അഞ്ചടിയിലധികം നീളമുള്ള മുതലയെ വടികൊണ്ട് തല്ലിക്കൊന്ന് യുവാക്കൾ കുളത്തിൽ ഉപേക്ഷിച്ചു.
സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമല്ല: ഹൈക്കോടതി
വീഡിയോ വൈറലായതോടെ വനംവകുപ്പിന്റെ ഇടപെടൽ
കർജാൻ താലൂക്കിലെ ഛോർഭുജ് ഗ്രാമത്തിലാണ് സംഭവം.
ബിപിൻ നായക്, വിത്തൽ നായക് എന്നിവരാണ് മുതലയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഒരാൾ വടികൊണ്ട് അടിക്കുമ്പോൾ മറ്റൊരാൾ ടോർച്ച് അടിച്ച് സഹായിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.
ഷെഡ്യൂൾ–1 ജീവി; ജാമ്യമില്ലാത്ത കുറ്റം
മുതല ഷെഡ്യൂൾ–1 പട്ടികയിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. മുതലയെ കൊലപ്പെടുത്തിയത് ജാമ്യമില്ലാത്ത കുറ്റമാണ്.
കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുളത്തിൽ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തി
ജനുവരി 17-നാണ് യുവാക്കൾ മുതലയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചു.
വീഡിയോ ജനുവരി 21-ന് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വനംവകുപ്പ് കുളത്തിൽ നിന്ന് മുതലയുടെ മൃതദേഹം കണ്ടെടുത്തു.
വഡോദര മേഖലയിൽ മുതലകളുടെ സാന്നിധ്യം വർധിക്കുന്നു
1960-ൽ വിശ്വാമിത്രി നദിയിൽ 50 മുതലകൾ മാത്രമുണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ ഈ എണ്ണം 400 ആയി ഉയർന്നിട്ടുണ്ട്.
വഡോദര മേഖലയിൽ ഡേവ്, ദാദർ, നർമ്മദ നദികളിലായി ആയിരത്തിലധികം മുതലകളുണ്ടെന്നാണ് കണക്ക്.
English Summary:
Two youths were arrested in Gujarat’s Vadodara after a viral video showed them brutally killing a crocodile with sticks during the night and dumping the body into a pond. The forest department registered a case as the crocodile is a Schedule I protected animal under wildlife laws. If convicted, the accused could face up to seven years in prison and a fine of up to ₹5 lakh.








