ഈ ഉഴുന്നുവട സൂപ്പർ അല്ലെ

ഉഴുന്നുവട ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവരുടെയും പരാതിയാണ് കടയിൽ നിന്ന് വാങ്ങുന്ന പോലെ രുചികരമായില്ല എന്നൊക്കെ. ഒന്നു രണ്ട്‌ കാര്യങ്ങൾ ചെയ്താൽ എളുപ്പത്തിൽ ചായക്കടയിൽ നിന്ന് കിട്ടുന്ന മൊരിഞ്ഞ സോഫ്റ്റ് ആയ വട നിങ്ങൾക്കും ഉണ്ടാക്കാം. അതിനായി ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ.

ആവശ്യമായ സാധനങ്ങൾ

ഉഴുന്ന് പരിപ്പ്

2 കപ്പ് വെള്ളം
വറുത്ത അരിപ്പൊടി
1/4 കപ്പ്ഉപ്പ്
ആവശ്യത്തിന്കായപ്പൊടി
1/2 ടീ സ്പൂൺ സവാള ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
വറ്റൽമുളക് 1 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് 1 ടീസ്പൂൺ ചതച്ചത്
കറിവേപ്പില 2 തണ്ട് അരിഞ്ഞത്
ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒന്നോ രണ്ടോ സ്പൂൺ വെള്ളം മാത്രം ചേർത്ത് നാല് തവണയായി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂർ പുളിക്കാനായി മാറ്റിവയ്ക്കുക. അരിപ്പൊടിയും ബാക്കി ചേരുവകളും ചേർത്ത് വടയുടെ കൂട്ട് തയാറാക്കുക.എണ്ണ നന്നായി ചൂടായാൽ തീ കുറച്ചു വയ്ക്കുക. കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരൽ നനച്ചു വടയുടെ നടുവിൽ വലിയൊരു ദ്വാരം ഇടുക. എന്നിട് എണ്ണയിലിട്ട് ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ വറത്തു കോരുക. ചമ്മന്തി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.

Read More : എരിവ് കൂടിയോ? കറി കളയണ്ട, എരിവ് കുറയ്ക്കാൻ വഴിയുണ്ട്

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

‘199 രൂപയ്ക്ക് A+’; എം എസ് സൊല്യൂഷന്‍സ് വീണ്ടും രംഗത്ത്

കോഴിക്കോട്: ചോദ്യം പേപ്പർ ചോർച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി...

പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. കുളത്തൂർ കോരാളം...

വെഞ്ഞാറമൂട് കൂട്ടക്കൊല; രണ്ടാം ഘട്ട തെളിവെടുപ്പിൽ യാതൊരു കൂസലുമില്ലാതെ ക്രൂരത വിവരിച്ച് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പുകൾ...

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും...

സ്കൂട്ടർ യാത്രയ്ക്കിടെ കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോഴിച്ചാൽ സ്വദേശി...

അയർലൻഡിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലക്കുറ്റം

അയർലൻഡിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയതായി അധികൃതർ....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!