തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 60 പേർക്ക് പരുക്ക്
ഉത്തരാഖണ്ഡിലെ പിപ്പൽക്കൊട്ടി തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 60 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമായതിനാൽ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് പേർക്ക് എല്ലുകൾക്ക് പൊട്ടലുണ്ടെന്നും അധികൃതർ അറിയിച്ചു.
17 പേർ പിപ്പൽക്കൊട്ടിയിലെ വിവേകാനന്ദ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷ്ണുഗഡ്–പിപ്പൽക്കൊട്ടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പരുക്കേറ്റത്.
തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ലോക്കോ ട്രെയിൻ, നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസമയത്ത് ട്രെയിനിൽ ആകെ 109 പേരുണ്ടായിരുന്നു. നിർമാണ മേഖലകളിലേക്ക് തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും സാമഗ്രികളെയും എത്തിക്കുന്നതിനായാണ് ലോക്കോ ട്രെയിൻ ഉപയോഗിച്ചിരുന്നത്.
അപകടം സംഭവിച്ചത് പിപ്പൽക്കൊട്ടി തുരങ്കത്തിനുള്ളിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇന്ത്യൻ റെയിൽവേക്കു സംഭവത്തിൽ ഉത്തരവാദിത്തമില്ലെന്നും, പ്രാദേശികതലത്തിലുള്ള ഏകോപനത്തിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും റെയിൽവേ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട ട്രെയിനുകൾ ഇന്ത്യൻ റെയിൽവെയുടേതല്ലെന്നും, നിർമാണ കമ്പനിയുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി സജ്ജീകരിച്ചതാണെന്നും നോർതേൺ റെയിൽവേ സിപിആർഒ ഹിമാൻഷു ശേഖർ ഉപാധ്യായ അറിയിച്ചു.
വിഷ്ണുഗഡ്–പിപ്പൽക്കൊട്ടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി അളകനന്ദ നദിയിൽ ഹെലാങ്–പിപ്പൽക്കൊട്ടി മേഖലകളിലായാണ് പുരോഗമിക്കുന്നത്.
നാല് ടർബൈനുകളിലൂടെ 111 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത വർഷത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
English Summary
Around 60 people were injured after two construction-related trains collided inside a tunnel at Pippalkoti in Uttarakhand. The incident occurred during work on the Vishnugad–Pipalkoti hydroelectric project. Ten injured workers were shifted to a district hospital, while others are undergoing treatment locally. Railways clarified that the trains involved were not part of Indian Railways but were operated by the construction company.

uttarakhand-tunnel-train-collision-pipalkoti-injuries
Uttarakhand, train accident, tunnel collision, Vishnugad Pipalkoti project, hydroelectric project, construction accident, India news