web analytics

വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് പത്തു കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ; യുപി സർക്കാരും ജനങ്ങളും കേരളത്തിനൊപ്പമെന്ന് യോഗി ആദിത്യനാഥ്

വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി പത്തു കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചു. ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. (Uttar Pradesh government has allocated Rs 10 crore to Wayanad)

അതിനിടെ, ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ചൊവ്വാഴ്ച മുതല്‍ ക്ലാസുകൾ പുനരാരംഭിക്കും. ജിഎല്‍പിഎസ് മേപ്പാടി, ജിഎച്ച്എസ്എസ് മേപ്പാടി എന്നിവയാണ് 27ന് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ജിവിഎച്ച്എസ് വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പഠനം ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ ജിഎൽപിഎസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലും ആരംഭിക്കും.

കഴിഞ്ഞ മാസം 30നാണ് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ എന്നിവടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img