web analytics

ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്ന് ഉഷ മോഹന്‍ദാസ്

ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്ന് ഉഷ മോഹന്‍ദാസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. 

ഗണേഷ് കുമാറിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

യാമിനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് കേസ് മുന്നോട്ടുപോകാതെ ഒത്തുതീര്‍പ്പിലൂടെയാണ് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചതെന്ന് ഉഷ മോഹന്‍ദാസ് പറഞ്ഞു. 

കേസ് തുടരുകയായിരുന്നെങ്കില്‍ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നും, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പോലും മാറ്റിവെച്ച് ഉമ്മന്‍ചാണ്ടി ഗണേഷിനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി.

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. ആ കത്ത് തന്റെ അച്ഛന്‍ വായിക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഉമ്മന്‍ചാണ്ടിയുടെ പേര് ഇല്ലെന്ന് അച്ഛന്‍ വ്യക്തമായി പറഞ്ഞതായും അവര്‍ വ്യക്തമാക്കി. 

പിന്നീട് ആ പേര് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ടെന്നും, കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നുവെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. 

എന്നാല്‍ ഗണേഷ് കുമാറിനെതിരേ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും, മത്സരിച്ചിരുന്നെങ്കില്‍ വലിയ വിജയം നേടാനാകുമായിരുന്നു എന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നുവെന്നും ഉഷ പറഞ്ഞു. 

പിന്നീട് ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയതോടെയാണ് ആ സാധ്യത ഇല്ലാതായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര ലഭിച്ചില്ലെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും, ഗണേഷ് കുമാറിനെതിരേ പത്തനാപുരത്ത് മത്സരിക്കില്ലെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. 

വ്യക്തിപരമായ പ്രശ്‌നങ്ങളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

English Summary

Usha Mohandas, sister of minister K B Ganesh Kumar, said that the allegations made by Ganesh Kumar against former Chief Minister Oommen Chandy are completely baseless. 

usha-mohandas-says-allegations-against-oommen-chandy-baseless-ganesh-kumar-kottayam

Usha Mohandas, K B Ganesh Kumar, Oommen Chandy, Solar case, Yamini case, Congress Kerala, Kottarakkara, Pathanapuram, Kerala politics

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

Related Articles

Popular Categories

spot_imgspot_img