വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ എത്തി
പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇനി ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ കഴിയും.
പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ, ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ, ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ മാത്രമാവില്ല ലഭ്യമാകുന്നത്.
അവതാറുകൾ, അല്ലെങ്കിൽ എഐ ജനറേറ്റഡ് ചിത്രങ്ങൾ എന്നിവ കൂടാതെ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും നേരിട്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും.
ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്‌സ്ആപ്പ് അക്കൗണ്ട് മെറ്റാ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റായുടെ എല്ലാ അക്കൗണ്ടുകളും ഒരൊറ്റ സ്ഥലത്ത് നിയന്ത്രിക്കാനുള്ള സംവിധാനമാണ് മെറ്റാ അക്കൗണ്ട്സ് സെന്റർ.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ മെറ്റാ ശ്രമിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം, ബിസിനസ് അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിന്റെ ഭാഗമാണ്.
വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി.
വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഫീച്ചറോടെ മെറ്റായുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള സംയോജനം കൂടുതൽ മെച്ചപ്പെടും.
വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി സംഗീതസാന്ദ്രമാക്കാം: കിടിലൻ മ്യൂസിക് ഫീച്ചർ എത്തി ! ഇതിപ്പോ ഇൻസ്റ്റാഗ്രാം പോലെയായല്ലോ….
അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്.
ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. അത്തരത്തിൽ വാട്സ്ആപ്പിൽ പുതിയൊരു കിടിലൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ ആണ് എത്തിയിരിക്കുന്നത്.
വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഇൻസ്റ്റഗ്രാമിലേത് പോലെ മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് കൊണ്ടുവരും എന്ന് കഴിഞ്ഞ വര്‍ഷം അവസാനം മുതലെ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫീച്ചര്‍ ഇപ്പോൾ ലഭ്യമാണ്.
ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ തെരയാൻ കഴിയും.
ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ഫോട്ടോ സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡ് ആണ്. വീഡിയോക്ക് ഇതിലും കുറവാണ്.
ഈ ഫീച്ചർ ഉപയോഗിക്കേണ്ടത് ഇങ്ങനെ:
വാട്ട്‌സ്ആപ്പ് തുറന്ന് ‘അപ്‌ഡേറ്റ്സ്’ എന്ന ടാബിൽ ടാപ്പ് ചെയ്യുക.
ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തെരഞ്ഞെടുക്കുക അല്ലെങ്കിൽ ക്യാമറ ഓണാക്കി പുതിയത് ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മേലെ വരുന്ന മ്യൂസിക് ഐക്കണില്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ട ഗാനം തെരഞ്ഞെടുക്കുക . ഇഷ്ടപ്പെട്ട ഗാനം സെര്‍ച്ച് ചെയ്യാനും ഓപ്ഷനുണ്ട്.
പാട്ടിലെ ഏത് വരിയാണ് വേണ്ടത് എന്നും തെരഞ്ഞെടുക്കാം.