ഈ മാറ്റം നിങ്ങളറിഞ്ഞോ?യു.പി.ഐ വഴിയും എ.ടി.എം ഉപയോഗിച്ചും പി.എഫ് പിൻവലിക്കാം

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) പിൻവലിക്കാൻ സാധിക്കുന്ന സുപ്രധാന മാറ്റവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ).

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌.പി‌.സി‌.ഐ) ശുപാർശ തൊഴിൽ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. യു.പി.ഐ, എ.ടി.എം അധിഷ്ഠിത പി.എഫ് പിൻവലിക്കലുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും.

ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ മാറ്റം വരും. രണ്ടു മാസത്തിനകം പി.എഫ് അംഗങ്ങൾക്ക് യു.പി.ഐ, എ.ടി.എം എന്നിവ വഴി പണം പിൻവലിക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത ദാവ്‌റ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

യു.പി.ഐയിൽ നേരിട്ട് പി.എഫ് അക്കൗണ്ട് ബാലൻസ് കാണാനാകും. ഒരു ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഒരു ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി.

പിൻവലിക്കൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി, 120-ലധികം ഡാറ്റാബേസുകൾ സംയോജിപ്പിച്ചുകൊണ്ട് പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്നതിൽ ഇ.പി.എഫ്.ഒ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ക്ലെയിം പ്രോസസ്സിങ് സമയം വെറും മൂന്ന് ദിവസമായി കുറച്ചിട്ടുണ്ട്. 95 ശതമാനം ക്ലെയിമുകളും ഇപ്പോൾ ഓട്ടോമേറ്റഡ് ആയിട്ടുണ്ട്. ഇനിയും ഈ പ്രക്രിയ കൂടുതൽ ലളിതമാക്കാനും പദ്ധതിയിടുന്നു, സെക്രട്ടറി കൂട്ടിച്ചേർത്തു.

പെൻഷൻകാർക്ക് പുതിയ പരിഷ്കാരങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ദാവ്റ പറഞ്ഞു. ഡിസംബർ മുതൽ 78 ലക്ഷം പെൻഷൻകാർക്ക് പണമിടപാടുകൾ കൂടുതൽ സുഗമമാക്കി. ഇപ്പോൾ ഏത് ബാങ്ക് ശാഖയിൽനിന്നും പണം പിൻവലിക്കാനും കഴിയും. പെൻഷൻ പിൻവലിക്കുന്നത് തിരഞ്ഞെടുത്ത ഏതാനും ബാങ്ക് ശാഖകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് പൂർണ്ണമായും നീക്കം ചെയ്തതായും അവർ വ്യക്തമാക്കി.

അംഗങ്ങളുടെ എണ്ണത്തിൽ ഇ.പി.എഫ്.ഒയിൽ വമ്പിച്ച വർധനവാണ് കാണുന്നതെന്നും സുമിത ദാവ്‌റ പറഞ്ഞു. 7.5 കോടിയിലധികം സജീവ അംഗങ്ങളുള്ള ഇത് തുടർച്ചയായി വളർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തൊട്ടാകെ 147 പ്രാദേശിക ഓഫീസുകളിലായി പ്രതിമാസം 10-12 ലക്ഷം പുതിയ അംഗങ്ങളെ ചേർക്കുന്നതായും അവർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img