web analytics

യാക്കോബായ സഭക്ക് പുതിയ ഇടയൻ; ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു

തിരുവനന്തപുരം: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിൽ വെച്ചാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പ്രാദേശിക സമയം വൈകിട്ട് 5ന് (ഇന്ത്യൻ സമയം രാത്രി 8.30) ആണ് ചടങ്ങ് ആരംഭിച്ചത്. ശുശ്രൂഷകൾ രണ്ടു മണിക്കൂർ നീണ്ടു. പരിശുദ്ധ പാത്രിയർക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു നൽകിയ ശൽമോസ (ഉടമ്പടി) സ്വീകരിച്ച പാത്രിയർക്കീസ് തിരികെ ‘സുസ്‌ഥാത്തിക്കോൻ’ (അധികാരപത്രം) നൽകി.

യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ വാഴിക്കൽ ചടങ്ങിൽ സഹകാര്‍മികരായി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ചടങ്ങിൽ പങ്കെടുത്തു.

വാഴിക്കല്‍ ചടങ്ങിനായി പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പാത്രിയര്‍ക്കീസ് ബാവ പ്രത്യേകം നന്ദി അറിയിച്ചു. ചടങ്ങിൽ ഇരു പ്രതിനിധി സംഘങ്ങളെയും പാത്രിയര്‍ക്കീസ് ബാവ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img