web analytics

ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്ക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു;സുഖം പ്രാപിക്കുന്നത് വരെ ക്വാറന്റൈനിൽ കഴിയും

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്‌ക്കിടെയാണ് ബൈഡന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയത്.US President Joe Biden has been diagnosed with Covid-19

പ്രസിഡന്റിന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. രോഗ നിർണയത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടികളിൽ ബൈഡന് സംസാരിക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

ബൈഡന് വാക്‌സിൻ, ബൂസ്റ്റർ ഡോസുകൾ നൽകിയതായും നിലവിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമായിട്ടുള്ളുവെന്നും സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു.

“ഇന്നലെ ഉച്ചതിരിഞ്ഞ് നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുന്നു.

സുഖം പ്രാപിക്കുന്നത് വരെ ഞാൻ ക്വാറന്റൈനിൽ കഴിയും. ഈ സമയത്തും അമേരിക്കൻ ജനതയ്‌ക്കായി പ്രവർത്തിക്കുന്നത് തുടരും,” കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയ വിവരം അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ബൈഡൻ പറഞ്ഞു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img