web analytics

ഇന്ത്യൻ സൈന്യത്തിന്റെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ

വാഷിംഗ്ടൺ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ.Indian Army’s unparalleled rescue operations; US President Joe Biden expressed grief over the Wayanad landslide

മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതായും അരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ‌ പങ്കുച്ചേരുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തെയും ജോ‌ ബൈഡൻ പ്രശംസിച്ചു. സങ്കീർണമായ സാഹചര്യവും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും അവ​ഗണിച്ച് രക്ഷാപ്രവർത്തനം നടത്താൻ ധീരത കാണിക്കുന്ന സൈന്യത്തിനും മറ്റ് രക്ഷാപ്രവർക്കും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ നിന്ന് കരകയറാനായി ഇന്ത്യക്കൊപ്പമുണ്ടെന്നും ബൈഡൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. രണ്ട് മണിക്കൂറിനിടെ രണ്ട് ഉരുളാണ് വയനാടിനെ തച്ചുടച്ചത്.

രക്ഷാപ്രവർത്തനം നാലാം ദിനവും പുരോ​ഗമിക്കുകയാണ്. 300-ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 250-ലേറെ പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് സോണായി തിരിഞ്ഞാണ് ഇന്നത്തെ രക്ഷാപ്രവർത്തനം.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img