COVID-19 പാൻഡെമിക്കിന്റെ ദുരിതങ്ങൾ മാറും മുൻപേ മറ്റൊരു രോഗത്തിന്റെ ഭീതിയിൽ ചൈന. അജ്ഞാതമായ ന്യൂമോണിയ ചൈനയിൽ പടരുന്നതായി റിപ്പോർട്ട്. ഇത്തവണ കുട്ടികൾക്കിടയിൽ ആണ് രോഗഭീതി. ചൈനീസ് സ്കൂളുകളിലാണ് രോഗം പടർന്നു പിടിക്കുന്നത്. ബീജിംഗിലും ലിയോണിംഗ് പ്രവിശ്യയിലും ആളാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാഷണൽ ഡേയോടനുബന്ധിച്ച അവധിദിനങ്ങളിൽ ന്യുമോണിയ കേസുകളിൽ ഗണ്യമായ വർദ്ധനവ് വന്നത് ആശുപതികൾ ശ്രദ്ധിച്ചിരുന്നു. അന്താരാഷ്ട്ര രോഗ നിരീക്ഷണ പ്ലാറ്റ്ഫോം പ്രോമെഡ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിതരായതിനാൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ബാധിതരായ കുട്ടികൾക്ക് കടുത്ത പനിയും ശ്വാസകോശ വീക്കവും അനുഭവപ്പെടുന്നു. ചുമ ഇല്ലാത്തതിനാൽ സാധാരണ ന്യൂമോണിയ ലക്ഷണങ്ങളിൽ നിന്ന് വ്യാത്യസ്തമാണ് ഈ രോഗലക്ഷണങ്ങൾ. ഉയർന്ന ശരീരതാപനിലയും പലർക്കും പൾമണറി നോഡ്യൂളുകളും ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്നവരെ കാര്യമായി ബാധിക്കാത്തതുകൊണ്ട് സ്കൂൾ പരിസരങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളാണ് പ്രധാനമായും നടക്കുന്നത്.
ദ്രുതഗതിയിലുള്ള ഈ വ്യാപനത്തിന് പിന്നിൽ മൈകോപ്ലാസ്മ ന്യുമോണിയ ആയിരിക്കാമെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ പറയുന്നു. “വാക്കിംഗ് ന്യുമോണിയ” എന്നറിയപ്പെടുന്ന ഇത് സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂമോണിയ ക്ലസ്റ്ററുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ലോകാരോഗ്യ സംഘടന ചൈനയോട് റിപ്പോർട്ട് തേടി. COVID-19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതും ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ, റെസ്പിറേറ്ററി സിൻസിറ്റിയൽ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ മേലുള്ള അശ്രദ്ധയുമാണ് ഇപ്പോഴത്തെ ആടിയന്തരാവസ്ഥയ്ക്ക് കാരണമെന്നു അധികൃതർ പറയുന്നു.
Also read: തുളസിയില കടിച്ചു തിന്നരുത്; പഴമക്കാർ ഇങ്ങനെ പറയുന്നതിനു പിന്നിലെ ശാസ്ത്രസത്യം അറിയൂ