web analytics

മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം:ജോലിക്കെന്ന് പറഞ്ഞ് റഷ്യയിലെത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്ന തൃശൂര്‍ സ്വദേശികളുടെ വീട്ടുകാരുടെ പരാതിയില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇവരുടെ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായാണ് സുരേഷ് ഗോപി ശ്രമം നടത്തുന്നത്.

ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ സുരേഷ് ഗോപിക്ക് ലഭിച്ചത്. എംബസിക്ക് ഇക്കാര്യത്തില്‍ കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മോചനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതായി നോര്‍ക്ക സിഇഒ അജിത്ത് കോളശേരിയും പറഞ്ഞു.

മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസമായി. കുടുംബ സുഹൃത്ത് വഴിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇരുവരും ഇലക്ട്രീഷ്യന്‍ ജോലിക്കായി റഷ്യയിലെത്തിയത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം ചേര്‍ത്തത്.

നാല് മാസത്തിനിടെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നല്‍കിയിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടപ്പോള്‍ അവരും നിസഹായരാണെന്നാണ് പറയുന്നത്. ആശ്വാസ വാക്കുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ വെളിപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img