തൊഴിൽ നഷ്ടം ചോദിക്കാനെത്തിയ യൂണിയൻ നേതാക്കളെ ആനയെ ഉപയോഗിച്ച് വിരട്ടി ഓടിച്ചു
തൊടുപുഴയിൽ യൂണിയൻകാർ അറിയാതെ രഹസ്യമായി ആനയെക്കൊണ്ട് ലോറിയിൽ തടികയറ്റിയ യൂണിയൻ നേതാവിനെ മറ്റു യൂണിയനിൻ പെട്ട തൊഴിലാളികൾ ചോദ്യം ചെയ്തതിനെ തുടർന്ന് നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ.
യൂണിയൻകാർ പ്രശ്‌നമുണ്ടാക്കിയതോടെ തർക്കത്തിനിടെ തൊഴിലാളികൾക്ക് നേരേ ആന പാഞ്ഞടുത്തതോടെ യൂണിയനിൽപെട്ട തൊഴിലാളികൾ ജീവനുംകൊണ്ടോടി.
യൂണിയൻ നേതാവിനൊപ്പം എത്തിയ ആനപ്പാപ്പാൻ മനപൂർവം തൊഴിലാളികൾക്ക് നേരേ ആനയെ തിരിക്കുകയായിരുന്നുവെന്നാണ് യൂണിനയുകളുടെ ആരോപണം. ആനപ്പാപ്പാൻ തൊഴിലാളികൾക്ക് നേരേ കത്തി വീശിയെന്നും പരാതി ഉയർന്നിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് അമ്പലപ്പടിയാണ് സംഭവം. ഇവിടെ വ്യക്തിയുടെ ഭൂമിയിൽ തടിമുറിച്ചിട്ടുണ്ടായിരുന്നു.
ഇത് കയറ്റാനായാണ് ഐസ്ടിയു നേതാവ് ലോറിയുമായി എത്തിയത്. തടി ലോറിയിൽ കയറ്റുന്നതിനായി കരിമണ്ണൂരിൽ നിന്ന് നാട്ടാനയേയും കൊണ്ടുവന്നു.
തൊഴിൽ നഷ്ടം ചോദിക്കാനെത്തിയ യൂണിയൻ നേതാക്കളെ ആനയെ ഉപയോഗിച്ച് വിരട്ടി ഓടിച്ചു
എന്നാൽ, പ്രദേശത്തെ യൂണിയൻ തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനായി ടേൺ നിശ്ചയിച്ചിട്ടുണ്ട്.
ആനയെ ഉപയോഗിച്ച് ജോലി ചെയ്യക്കുമ്പോൾ തൊഴിലാളികളുടെ തൊഴിൽ നഷ്ടം പരിഹരിക്കുന്നതിനായി സർക്കാർ അംഗീകൃത തുക യൂണിയനിൽ അടയ്ക്കണം.
ഈ തുക നൽകാതിരിക്കാൻ വേണ്ടി ആരുമറിയാതെ നേതാവ് തന്നെ ആനയെ കൊണ്ടുവരികയായിരുന്നുവെന്നാണ് ആരോപണം.
ഇതറിഞ്ഞാണ് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനിൽപ്പെട്ട തൊഴിലാളികൾ സംഘടിച്ചെത്തിയത്. തർക്കത്തിനിടെ ആന ഇടയുകയായിരുന്നു.
തൊഴിലാളികൾ ജീവനും കൊണ്ട് പാഞ്ഞപ്പോൾ ആനയെ പാപ്പാൻ തിരികെ ലോറിയിൽ കയറ്റി കൊണ്ടുപോയി. പ്രശ്‌നം വഷളായതോടെ കാളിയാർ പോലീസ് എത്തി. തുടർന്ന് ഇരുകൂട്ടരുമായി ചർച്ചചെയ്തു. പ്രശ്നം തത്കാലം രമ്യതയിലെത്തുകയായിരുന്നു.









