web analytics

അണ്ടർ-19 ക്രിക്കറ്റ് ടീം അംഗം മുങ്ങിമരിച്ചു

കൊച്ചി: അണ്ടർ-19 ക്രിക്കറ്റ് ടീം അംഗമായ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കൻ പറവൂർ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. എറണാകുളം പുത്തൻവേലിക്കരയിലാണ് അപകടമുണ്ടായത്.

പുത്തൻവേലിക്കരയിലെ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് മാനവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് സംഭവ സ്ഥലത്തെത്തിയത്

പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചു. പിന്നാലെ രണ്ടുപേരും മുങ്ങിപോകുകയായിരുന്നു. ഉടനെ വേറൊരു സുഹൃത്തു മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി. എന്നാൽ മാനവ് പുഴയിലേക്ക് താഴ്ന്നുപോകുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img