web analytics

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുകെ മലയാളിക്ക് ദാരുണാന്ത്യം..! വിടവാങ്ങിയത് കോട്ടയം ചിങ്ങവനം സ്വദേശി; കടുത്ത ആഘാതത്തിൽ യു കെ മലയാളി സമൂഹം

വിമാനയാത്രയ്ക്കിടെ യുകെ മലയാളി അന്തരിച്ചു. ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളിയായ ഫിലിപ്പ് കുട്ടി ആണ് വിടവാങ്ങിയത്.
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ്. ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു ഇന്നലെ രാത്രി തന്നെ ലണ്ടന്‍ – ഡല്‍ഹി വിമാനത്തില്‍ യാത്ര തിരിക്കുകയായിരുന്നു.

മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. വഴിമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്ന അദ്ദേഹം യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ ഫിലിപ്പ് കുട്ടിയുടെ വേർപാട് ബേസിങ്‌സ്റ്റോക്ക് മലയാളികളിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്.

ബേസിങ്‌സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ ഭാര്യ സജിനി കോട്ടയം പുല്ലരിക്കുന്ന് സ്വദേശിനിയാണ്. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ. ഫിലിപ്പ് കുട്ടിയുടെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img