web analytics

യു ഡി എഫ് കൺവീനർ എം എം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എം എം ഹസന്. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ഹസന് താൽക്കാലിക ചുമതല നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. നിലവിൽ യു ഡി എഫ് കൺവീനറാണ് എം എം ഹസൻ.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതിന്റെ തിരിച്ചടി മറികടക്കാൻ കെ കരുണാകരന്റെ തട്ടകമായ തൃശൂരിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതാണ് നിർണായക നീക്കം. തൃശൂരിലെ സിറ്റിംഗ് എംപി ടി.എൻ പ്രതാപൻ ഒഴികെ ബാക്കി എല്ലാവർക്കും വീണ്ടും അവസരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ തവണ 19 സീറ്റിലും വിജയിച്ചപ്പോൾ നഷ്ടമായ ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി വേണുഗോപാൽ തിരികെ എത്തി. എ.എം ആരിഫ്, ശോഭ സുരേന്ദ്രൻ എന്നിവർ മത്സരിക്കുന്ന മണ്ഡലം ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.

കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇവർതിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങൽ – അടൂർ പ്രകാശ്
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട – ആന്റോ ആന്റണി
ആലപ്പുഴ – കെ.സി വേണുഗോപാൽ
ഇടുക്കി – ഡീൻ കുര്യാക്കോസ്
എറണാകുളം – ഹൈബി ഈഡൻ
ചാലക്കുടി – ബെന്നി ബെഹനാൻ
തൃശൂർ – കെ.മുരളീധരൻ
ആലത്തൂർ – രമ്യ ഹരിദാസ്
പാലക്കാട് – വി.കെ ശ്രീകണ്ഠൻ
കോഴിക്കോട് – എം.കെ രാഘവൻ
വടകര – ഷാഫി പറമ്പിൽ
വയനാട് -രാഹുൽ ഗാന്ധി
കണ്ണൂർ – കെ സുധാകരൻ
കാസർകോട് – രാജ്‌മോഹൻ ഉണ്ണിത്താൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img