web analytics

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണ് അപകടം.

തൊഴിലാളികളായ 2 യുവാക്കൾ മരിച്ചു. കാസർകോട് മൊഗ്രാൽപുത്തൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.

മണിയൂർ പാലയാട് കെ.പി.പി ബാബുവിന്റെ മകൻ കെ.കെ.അശ്വിൻബാബു (27), മടപ്പള്ളി സ്കൂളിനു സമീപം ദേരങ്ങോത്ത് രാജേന്ദ്രന്റെ മകൻ എസ്.ആർ.അക്ഷയ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

തലപ്പാടി–ചെർക്കള ദേശീയപാതയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത യുഎൽസിസിയുടെ തൊഴിലാളികളാണ് മരിച്ചവർ.

ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റ് സീറ്റിൽ കയറി നിന്ന് വഴിവിളക്ക് നന്നാക്കുന്നതിനിടെ സീറ്റ് പൊട്ടി സർവീസ് റോഡിലേക്കു വീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഒരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തുമ്പോഴേക്കും മറ്റൊരാൾ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കൽ ടെക്‌നീഷ്യൻമാരാണ്.

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുളിങ്കൂടി ആഴിമലക്ക് സമീപം പരേതരായ കരുണാകരന്റെയും ശ്യാമളയുടെയും മകൻ വിനോദ്(43) ആണ് മരിച്ചത്.

ഉത്രാടദിവസം രാത്രിയിൽ 7.30 ഓടെ ചൊവ്വ പഴയ എസ്.ബി.ടി ഓഫീസിന് സമീപമായിരുന്നു അപകടം. ചൊവ്വരയിൽ നിന്ന് വരുകയായിരുന്ന വിനോദിന്റെ സ്‌കൂട്ടറിൽ മുല്ലൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിൽ വിനോദിന്റെ ഇടതുകാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇത് പിന്നീട് മുറിച്ചുമാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു.

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം കഠിനംകുളത്ത് ആണ് അപകടമുണ്ടായത്.

പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകൾ പരസ്പരം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം നടന്നത്.

ട്രെയിനില്‍ നിന്ന് എടുത്തുചാടി കച്ചവടക്കാരന്‍

മലപ്പുറം: ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ശീതളപാനീയ വില്‍പ്പനക്കാരനു ഗുരുതരപരിക്ക്.

മലപ്പുറത്ത് താനൂരിലാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേക്ക് ചാടിയത്.

കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ട്രെയിൻ യാത്രക്കിടെ ടിക്കറ്റും രേഖയും കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അഷ്‌കര്‍ തയ്യാറായില്ല.

തുടര്‍ന്ന് നടപടിയെടുക്കുമെന്ന് ടിടിഇ മുന്നറിയിപ്പ് നൽകി. പിന്നാലെയാണ് അഷ്‌കര്‍ ട്രെയിനിൽ നിന്ന് എടുത്ത് ചാടിയത്.

തുടർന്ന് താനൂര്‍ ചിറക്കലിലെ ഓവുപാലത്തില്‍ നിന്നാണ് പിന്നീട് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ഗുരുതരമായി കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

Summary: Two workers died in Kasaragod’s Mogral Puthur after a tragic accident during streetlight maintenance on the national highway. The crane’s bucket seat broke and fell, leading to the fatal mishap.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

Related Articles

Popular Categories

spot_imgspot_img