web analytics

ഭൂമിയിലേക്ക് അതി ശക്തമായ രണ്ട് കാന്തികപ്രവാഹങ്ങൾ എത്തും;വാർത്താവിനിമയ സംവിധാനങ്ങളെ തകർക്കും; സൂര്യനിൽ അതിശക്തമായ രണ്ട് സൗരജ്വാലകൾ രൂപപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി വിദ​ഗ്ധർ

സൂര്യനിൽ അതിശക്തമായ രണ്ട് സൗരജ്വാലകൾ രൂപപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി വിദ​ഗ്ധർ. ഭൂമിയെ ലക്ഷ്യമിട്ടെത്തുന്ന കാന്തിക പ്രവാഹം വാർത്താവിനിമയ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.മെയ് മൂന്ന്, നാല് തീയതികളിലാണ് സൂര്യനിൽ ശക്തമായ എക്‌സ് 1.6 ക്ലാസ് സൗരജ്വാല രൂപപ്പെട്ടത്.നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി ഇതിന്റെ ദൃശ്യം പകർത്തിയിട്ടുണ്ട്.

സൗരവാതം ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് ഭൂമിയിലെ ഊർജ്ജ ശൃംഖലയേയും, ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകളേയും, ഉപഗ്രഹങ്ങളുടെ വിവര വിനിമയ പ്രവർത്തനങ്ങളേയും ബാധിച്ചേക്കാം. വലിയ തോതിലുള്ള ധ്രുവദീപ്തി (അറോറ) ക്കും കാന്തികപ്രവാഹം കാരണമാകും.

ഭൂമിയ്ക്ക് അഭിമുഖമായിരിക്കുന്ന ഈ സൺസ്‌പോട്ടിൽ നിന്നുവരുന്ന കാന്തിക പ്രവാഹം നേരിട്ട് ഭൂമിയെ ലക്ഷ്യമാക്കിയെത്തും.ഏറ്റവും ശക്തമായ സൗരജ്വാലകളെ എക്‌സ് ക്ലാസിലാണ് ഉൾപ്പെടുത്തുക. ഇതിനേക്കാൾ പത്തിരട്ടി ശക്തികുറഞ്ഞ ജ്വാലകളെ എം ക്ലാസിലും തൊട്ടുതാഴെുള്ളവ യഥാക്രമം സി ക്ലാസിലും ബി ക്ലാസിലും ഉൾപ്പെടുത്തും.

 

സൂര്യനിലുണ്ടായ ശക്തമായ എക്‌സ് 1.6 ക്ലാസ് സൗരജ്വാലയുടെ ഫലമായി ഭൂമിയിലേക്ക് ശക്തമായ രണ്ട് കാന്തികപ്രവാഹങ്ങൾ എത്തുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ഈ കാന്തിക പ്രവാ​ഹം ഭൂമിയിലെ വാർത്താവിനിമയ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എആർ3663 എന്ന സൺസ്‌പോട്ടിലാണ് സൗരജ്വാല രൂപപ്പെട്ടത്. ഭൂമിയേക്കാൾ പത്തിരട്ടി വലിപ്പമുള്ളതാണ് ഇത്. ശക്തമായ വിസ്‌ഫോടനങ്ങളാണ് ഇവിടെ നടക്കുന്നത്. മേയ് മൂന്നിനാണ് എക്‌സ് 1.6 ക്ലാസ് എആർ3663 ൽ സൗരജ്വാല സൃഷ്ടിക്കപ്പെട്ടത്. മേയ് നാലിന് എം9.1 ക്ലാസ് സൗരജ്വാലയുമുണ്ടായി. ഇവയുടെ ഫലമായുണ്ടായ രണ്ട് കാന്തിക പ്രവാഹങ്ങളാണ് വരും ദിവസങ്ങളിൽ ഭൂമിയിലെത്തുക.

മാർച്ചിൽ ഡബിൾ എക്‌സ് ക്ലാസ് സൗരജ്വാല സൂര്യനിലുണ്ടായതിനെ തുടർന്നുള്ള ശക്തമായ കാന്തിക പ്രവാഹം ഭൂമിയെ ലക്ഷ്യമിട്ടെത്തിയിരുന്നു.

 

Read Also:കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു;വൻ ദുരന്തം വഴി മാറിയത് ട്രെയിനിന് വേഗത കുറവായതിനാൽ; ലോക്കോപൈലറ്റിനെതിരെ കേസെടുക്കാനുറച്ച് വനം വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img