News4media TOP NEWS
നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട്

സർവത്ര നിയമ ലംഘനങ്ങൾ ;സ്കൂൾ ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു; നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനകളില്ല; നോക്കുകുത്തിയായി മോട്ടോർ വാഹന വകുപ്പ്

സർവത്ര നിയമ ലംഘനങ്ങൾ ;സ്കൂൾ ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു; നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനകളില്ല; നോക്കുകുത്തിയായി മോട്ടോർ വാഹന വകുപ്പ്
October 14, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അപകടത്തിൽപ്പെട്ടത് രണ്ട് സ്കൂൾ ബസുകൾ.Two school buses met with an accident in the state today

കണ്ണൂരിൽ സ്കൂൾ വാഹനം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപെട്ടത്.

ആലപ്പുഴയിൽ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. കോടുകുളഞ്ഞി തയ്യില്‍പ്പടിക്ക് തെക്ക്, മാമ്പ്ര പാടത്തേക്കാണ് ബസ് മറിഞ്ഞത്. ഇരുപതിലധികം കുട്ടികള്‍ ബസിലുണ്ടായിരുന്നു.

കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് നിസാര പരിക്കുകളുണ്ട്.

മീയണ്ണൂർ ഡൽഹി പബ്ളിക് സ്കൂളിന്റെ ബസിലാണ് പുക ഉയ‍ർന്നത്. അപകട സമയത്ത് 31 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പുക കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി.

അപകടങ്ങൾ തുടർക്കഥയാകാനുള്ള പ്രധാന കാരണം വേണ്ടെത്ര അനുഭവ പരിചയം ഇല്ലാത്ത ഡ്രൈവർമാരാണെന്നാണ് വിലയിരുത്തൽ. പത്തു വർഷമെങ്കിലും അനുഭവ പരിചയമുള്ളവരെയാണ് സ്കൂൾ ബസ് ഡ്രൈവർമാരായി നിയമിക്കേണ്ടത്. എന്നാൽ ഇത് പാലിക്കാറില്ല എന്നതാണ് സത്യം.

സ്കൂൾ മാനേജ്മെൻ്റിനും പി.ടി.എയ്ക്കും വേണ്ടപ്പെട്ടവരെ യോഗ്യത ഇല്ലെങ്കിലും തിരുകി കയറ്റാറാണ് പതിവ്.

മോട്ടോർ വാഹന നിയമപ്രകാരം, കർശന നിബന്ധകളോടെയാണ് സ്കൂൾ ബസുകൾ സർവീസ് നടത്തേണ്ടത്. ഇവയിൽ വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്.

എന്തൊക്കെയാണ് നിബന്ധനകൾ എന്ന് നോക്കാം.

വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ്/സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)].
ഇത്തരം വാഹനങ്ങളുടെ മുൻപിലും പിറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.

സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ”ON SCHOOL DUTY” എന്ന ബോർഡ് പ്രദർശിപ്പിക്കണം.
സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.

‘മാർച്ച് 22ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആദ്യത്തെ മഴ കിട്ടും’; 1887ലെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെയായിരുന്നു
സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം.
സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻ്റും കൂടാതെ ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം (C1/e117858/TC/2019 dt.06/03/2020).

കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർമാർ യൂണിഫോം ധരിക്കേണ്ടതാണ്.
സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.

സ്കൂൾ വാഹനങ്ങളിൽ പരമാവധി 50 കിലോമീറ്ററിൽ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കേണ്ടതാണ്.
ജിപിഎസ് സംവിധാനം സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതും ആയത് “Suraksha Mithra” സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
സ്കൂൾ മാനേജ്മെൻ്റിനും വിദ്യാർഥികൾക്കും സ്കൂൾ വാഹനങ്ങളെ തൽസമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

അതിലേക്ക് രക്ഷാകർത്താക്കൾക്കുള്ള അനുമതി സ്കൂൾ അധികൃതർ നൽകേണ്ടതാണ്.
സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപായി തന്നെ മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാന്ത്രിക പരിശോധന സ്കൂൾ തലത്തിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന പൂർത്തിയാക്കേണ്ടതാണ്.

വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ) എല്ലാ സ്കൂൾ ബസ്സിലും ഉണ്ടായിരിക്കണം.
സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ .

എന്നാൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ആണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാവുന്നതാണ് (KMVR 221).
യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ബോർഡിങ് പോയിൻ്റ്, രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

വാഹനത്തിന്റെ പുറകിൽ വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാർഗ്ഗങ്ങൾ സംബധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും ആയത് മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.

ഡോറുകൾ ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്. സ്കൂൾ വാഹനത്തിന് ഗോൾഡൻ മഞ്ഞ കളറും ജനലിന് താഴെ 150 മില്ലിമീറ്റർ വീതിയിൽ ബ്രൗൺ ബോർഡറും പെയിന്റ് ചെയ്യണം.
പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്കൂൾ അധികാരികൾ കാലാകാലങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.

സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം.
വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവർത്തനക്ഷമത കാലാകാലങ്ങളിൽ സ്കൂൾ അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.

വാഹനത്തിൻ്റെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ (Side barrier) ഘടിപ്പിച്ചിരിക്കണം.
കുട്ടികളുടെ ബാഗുകൾ, കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ വാഹനത്തിൽ ഉണ്ടായിരിക്കണം.
കൂളിങ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കേണ്ടതാണ്.
സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കേണ്ടതും “EMERGENCY EXIT” എന്ന് വെള്ള പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.

ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതും അയാൾ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങൾ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാഹനത്തിലെ ജീവനക്കാർക്കും ആവശ്യമെങ്കിൽ മാനേജ്മെൻ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

സ്കൂളിൻ്റെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം
വാഹനത്തിൻ്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഓഫീസ്, സ്കൂൾ പ്രിൻസിപ്പാൾ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കേണ്ടതാണ്.
വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷൻ, ഇൻഷുറൻസ് ,ഫിറ്റ്നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.

സ്കൂൾ അധികാരികളോ പാരന്റ് /ടീച്ചേഴ്സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിൻ്റെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്
കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് എ ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുൻപോട്ടു എടുക്കാവൂ.

കുട്ടികളുടെ ഡ്രൈവിങ് സ്വഭാവ രീതികൾ രൂപീകരിക്കുന്നതിൽ സ്കൂൾ വാഹനത്തിലെ ഡ്രൈവർമാരുടെ പങ്കു വളരെ വലുതാണ് ആയതിനാൽ തന്നെ മാതൃകാപരമായി തന്നെ വാഹനങ്ങൾ ഓടിക്കുന്നു എന്ന് ഡ്രൈവർ ഉറപ്പുവരുത്തേകും മാതൃക ആകേണ്ടതുമാണ്.

വെറ്റിലമുറുക്ക് ലഹരിവസ്തുക്കൾ ചവയ്ക്കൽ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത് എന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നൽകുന്നതിനും റോഡ് വാഹനത്തിന്റെ പുറകിൽ കൂടി മുറിച്ച് കടക്കുന്നതിനും ഡോർ അറ്റൻഡർ സഹായിക്കേണ്ടതാണ്.

വാഹനം പിറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം.
ക്യാംപസുകളിലും, ചുറ്റും കുട്ടികൾ കൂടിനിൽക്കുന്ന സന്ദർഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തിൽ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാൻ സ്കൂൾ അതോറിറ്റി നടപടി കൈക്കൊള്ളേണ്ടതാണ് .
എല്ലാ വാഹനങ്ങളും വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്.

Related Articles
News4media
  • Kerala
  • News4 Special
  • Top News

നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്...

News4media
  • Featured News
  • Kerala
  • News

വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഉൾപ്പെടെ ഇനിയെല്ലാം ഓൺലൈനിൽ, പുതിയ തീരുമാനവുമായി കെഎസ്ഇബി; മാറ്റം ഡിസംബർ ...

News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Kerala
  • News
  • Top News

കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്...

News4media
  • Kerala
  • News
  • Top News

മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ല; ഉറപ്പു നൽകി മുഖ്യമന്ത്രി, സമരസമിതിയുമായി ചർച്ച

News4media
  • Kerala
  • News

ആംബുലൻസിന് വഴി നൽകാതെ കാറോടിച്ചു; മുഹമ്മദ് മുസമ്മിൽ ഇനി ഒരു വർഷത്തേക്ക് ഒരു വാഹനവും ഓടിക്കണ്ടെന്ന് എ...

News4media
  • Entertainment
  • Kerala
  • News4 Special

എന്നാലും വിനായകാ എന്തുമാതിരി തെറി വിളിയാ, കേട്ടാൽ കിളി പോകും; ഗോവൻ ചായക്കടയിൽ തെറിയഭിഷേകവുമായി വിനായ...

News4media
  • International
  • News4 Special
  • Top News

2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരി...

News4media
  • Kerala
  • News
  • Top News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടം സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; സ്ലാബില്‍ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത...

News4media
  • Featured News
  • Kerala
  • News

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]