web analytics

സ്കൂട്ടറിൽ എത്തിയ മൂവർ സംഘം അസഭ്യം പറഞ്ഞു; യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായി;സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു; രണ്ടു പേർ പിടിയിൽ

കൊല്ലം: യുവതിയെയും സുഹൃത്തിനെയും കരുനാഗപ്പള്ളിയിൽ വച്ച് സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കേസിലുൾപ്പെട്ട ഒരാൾ ഒളിവിലാണ്.Two persons have been arrested in the incident of following the woman and her friend on a scooter in Karunagapally

ഇയാൾക്കുവേണ്ടി അന്വേഷണം തുടരുന്നു. അരുൺ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും സുഹൃത്തും കരുനാഗപ്പള്ളിയിൽവച്ച് ആക്രമണത്തിന് ഇരയായത്. സ്കൂട്ടറിൽ എത്തിയ മൂവർ സംഘം ഇവരെ അസഭ്യം പറഞ്ഞു.

ഇത് യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കൾ ബൈക്കിനെ പിന്തുടർന്നു. സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. മർദ്ദന ശേഷം പ്രതികൾ സ്കൂട്ടറിൽ രക്ഷപെട്ടു.

യുവതി നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുൺ, അഖിൽ എന്നീ പ്രതികളെ പിടികൂടിയത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

Related Articles

Popular Categories

spot_imgspot_img