ലുലുവില്‍ ജോലി നേടി 70കാരന്‍; 64ാം വയസ്സില്‍ എംബിബിഎസ് ജയിച്ച റിട്ട. ബാങ്കുദ്യോഗസ്ഥന്‍; സോഷ്യൽ മീഡിയയിൽ വൈറലായ ആ രണ്ടു പേർ ഇവരാണ്

തിരുവനന്തപുരം: ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടു പേര്‍ പ്രായത്തെ തോല്‍പിച്ചു. ഒരാള്‍ 64ാം വയസ്സില്‍ എംബിബിഎസ് പാസായ റിട്ട. ബാങ്കുദ്യോഗസ്ഥനാണെങ്കില്‍ രണ്ടാമത്തെ ആള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കുള്ള ഇന്‍റര്‍വ്യൂവിനെത്തി യുവാക്കളെ തോല്‍പിച്ച് ജോലി നേടിയെടുത്ത 70കാരനാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിരമിച്ച ജയ് കിഷോര്‍ പ്രധാന്‍ 64ാം വയസ്സില്‍ നീറ്റ് പരീക്ഷ എഴുതി പാസായി. എംബിബിഎസിന് സെലക്ഷന്‍ കിട്ടി. ഒഡിഷയില്‍ നിന്നുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജരായ ജയ് കിഷോര്‍ പ്രധാന്‍ പരമ്പരാഗത പ്രായസങ്കല്‍പങ്ങളെ വെല്ലുവിളിച്ചാണ് നീറ്റ് പരീക്ഷ എഴുതിയത്.

ഒരു ഡോക്ടറാകണം എന്നത് ജയ് കിഷോര്‍ പ്രധാന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. ബാങ്കില്‍ നിന്നും വിരമിച്ച ശേഷം നീറ്റ് പരീക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഓണ്‍ലൈനായി ഒരു കോച്ചിംഗ് സെന്‍ററില്‍ ചേര്‍ന്ന് ചിട്ടയോടെ പഠിച്ചു ജയ് കിഷോര്‍ പ്രധാന്‍.

വീടിന്റെ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പഠനം തുടര്‍ന്നു. അത് ഫലവത്തായി. റിസള്‍ട്ട് വന്നപ്പോള്‍ പരീക്ഷ ഉയര്‍ന്ന റാങ്കില്‍ ജയിച്ചു. വീര്‍ സുരേന്ദ്രസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍റ് റിസര്‍ച്ചില്‍ (വിംസാര്‍) എംബിബിഎസിന് പ്രവേശനം ലഭിച്ചു. അങ്ങിനെ തന്റെ ജീവിതയാത്രയിലെ വലിയൊരു നാഴികക്കല്ല് അദ്ദേഹം താണ്ടി.

നിശ്ചയദാര്‍ഢ്യം കൈമുതലാക്കി ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചനാണ് പ്രായത്തെ തോല്‍പിച്ച് വാര്‍ത്തയില്‍ ഇടംപിടിച്ച രണ്ടാമന്‍. . അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന് മോഹം.

ലുലുവില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ അപേക്ഷിച്ചു. ഇദ്ദേഹത്തിന് വയസ്സ് 70 ആണ്. 5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസിനെ പലരും അഭിനന്ദിക്കുകയാണ്. ജീവിതത്തില്‍ ജയിക്കാന്‍ അത് മതിയെന്നും പലരും കമന്‍റ് ചെയ്യുന്നു. എന്തായാലും ആ വല്യപ്പൂപ്പന് ജോലി നല്‍കാന്‍ ലുലു തീരുമാനിച്ചു. യുവാക്കളെ തോല്‍പിച്ച് 70 കാരന്‍ ലുലുവില്‍ ജോലി നേടിയെടുത്തു.

Two people who have been in the news recently have beaten their age.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img