എറിഞ്ഞു കൊന്നതോ അമ്മ കസ്റ്റഡിയിൽ
തളിപ്പറമ്പ് (കണ്ണൂർ): കുറുമാത്തൂർ പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ അമ്മ തന്നെ കുഞ്ഞിനെ എറിഞ്ഞതാണെന്ന സൂചന. സയലന്റ് റോഡ്, സ്ട്രീറ്റ് നമ്പർ 2-ൽ ഹിലാൽ മൻസിലിൽ താമസിക്കുന്ന ടി.കെ. ജാബിറിന്റെയും മുബഷിറയുടെയും മകൻ ആമിഷ് അലൻ (2 മാസം) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് കുഞ്ഞ് വീടിന്റെ കുളിമുറിയോട് ചേർന്ന കിണറ്റിൽ വീണത്. മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ഇരുമ്പു ഗ്രില്ലും ആൾമറയും ഉള്ള കിണറാണിത്. കുട്ടി അങ്ങനെയൊരിടത്ത് എങ്ങനെ വീണുവെന്ന സംശയത്തിലാണ് പൊലീസ്.
നാട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണാശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ മുബഷിറയെ ഇന്നലെ തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയും ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് കുഞ്ഞിനെ ഉദ്ദേശപൂർവ്വം കിണറ്റിൽ എറിഞ്ഞതാണെന്ന സൂചന ലഭിച്ചത്. മുബഷിറ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ വിവരങ്ങൾ വൈകിട്ട് പുറത്തുവിടുമെന്നാണ് പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ പിതാവ് ജാബിർ കുശാൽനഗറിൽ വ്യാപാരിയാണ്. സഹോദരങ്ങൾ: സഫ, അൽത്താഫ്, അമൻ.
24 കോൽ താഴ്ചയുള്ള കിണറാണ് സംഭവം നടന്നത്. നാട്ടുകാരനായ പി.പി. നാസർ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. പൊലീസ് അന്വേഷണം തുടരുന്നു.
English Summary:
A shocking incident was reported from Taliparamba, Kannur, where a two-month-old baby was found dead in a well near the family’s home. The child’s mother, M.P. Mubashira, initially claimed the baby accidentally fell into the well while she was bathing him. However, police grew suspicious as the well was covered with iron grills and an enclosure, making such an accident unlikely. Upon further questioning, Mubashira reportedly admitted to throwing the baby into the well. The infant, Amish Alan, son of T.K. Jabir and Mubashira, was pulled out by locals but died despite being rushed to hospitals in Taliparamba and Pariyaram. Police led by DYSP K.E. Premachandran have taken Mubashira into custody. The investigation continues to determine the motive behind the act.
Two-month-old baby killed; mother suspected of throwing child into well in Taliparamba
തളിപ്പറമ്പ്, കണ്ണൂർ, കുഞ്ഞ് മരണം, കിണറ്റിൽ വീണ് മരണം, മാതാവ് കസ്റ്റഡിയിൽ, ക്രൈം ന്യൂസ്, കേരള പൊലീസ്









